സൗദിയിൽ മലയാളി ഉറക്കത്തിൽ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

സൌദിയിൽ മലയാളി ഉറക്കത്തിൽ മരിച്ചു. കോഴിക്കോട് കൂടരിഞ്ഞി സ്വദേശി അബ്ദുറഹ്മാൻ എന്ന ബാപ്പുട്ടിയാണ് മരിച്ചത്. 51 വയസ്സായിരുന്നു. റിയാദിലെ അസീസിയയിൽ താമസ സ്ഥലത്ത് വെച്ചാണ് മരിച്ചത്.

റിയാദിലെ ലോൻഡ്രിയിലായിരുന്നു അബ്ദുറഹ്മാൻ ജോലി ചെയ്തിരുന്നത്.  25 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. എട്ട് മാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയത്.

പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ഹഫ്‌സത്. മക്കൾ: ഹസ്ന, മുഹമ്മദ്‌ ഷാഫി, മുഹമ്മദ്‌ റാഫി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തുവൂരിനോപ്പം ഷറഫു മടവൂർ, മുഹമ്മദ്‌ പേരാമ്പ്ര, ദക്വാൻ, ഉമർ അമാനത്, അലി അക്ബർ, സുബൈർ മുക്കം എന്നിവർ രംഗത്തുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share