സൗദിയിൽ മലയാളി താമസസ്ഥലത്ത് മരിച്ചു
സൌദിയിലെ റിയാദിൽ മലയാളി നിര്യാതനായി. മലപ്പുറം ജില്ലയിലെ തിരൂർ ചെറിയമുണ്ടം ഹാജി ബസാറിലെ വാണിയന്നൂർ സ്വദേശി കമറുദ്ദീനാണ് മരിച്ചത്. 56 വയസ്സായിരുന്നു. റിയാദ് ബത്ഹയിലെ താമസസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം മരിച്ചത്.
20 വർഷത്തിലേറെയായി സൗദിയിൽ പ്രവാസിയാണ്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ശുമൈസി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
പരേതനായ മുഹമ്മദ് കുട്ടിയാണ് പിതാവ്. മാതാവ്: കുഞ്ഞിപാത്തുട്ടി, ഭാര്യ: മൈമൂന, മക്കൾ: മുഹമ്മദ് അസറുദ്ദീൻ, ഹസ്ന, ഹംന.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് അറിയിച്ചു. ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഹാഷിം കോട്ടക്കൽ, റഫീഖ് ചെറുമുക്ക്, നൗഫൽ തിരൂർ, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക