വാഹന മോഷണക്കുറ്റത്തിന് 4 പേരെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു – വീഡിയോ

ജിദ്ദ: മോഷണക്കുറ്റത്തിന് നാല് പേരെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ സ്വദേശി പൌരനാണ്. രണ്ട് പേർ സൌദി ഇഖായുള്ള വിദേശികളും, മറ്റൊരൈൾ അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ച് രാജ്യത്തേക്ക് നുഴഞ്ഞ് കയറിയ ആളുമാണെന്ന് ജിദ്ദ പോലീസ് വ്യക്തമാക്കി.

പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം സ്നാപ് ചാറ്റ് അക്കൌണ്ട് വഴി  ആഭ്യന്തര മന്ത്രാലയം വീഡിയോ പുറത്ത് വിട്ടു. വിവിധ സ്ഥലങ്ങളിലായി പാർക്ക് ചെയ്തിരുന്ന 11 കാറുകൾ ഇവർ മോഷ്ടിച്ചിരുന്നു. ശേഷം കാറുകളുടെ ചില ഭാഗങ്ങൾ പൊളിച്ച് മാറ്റുകയും, കാറുകളുടെ പ്രധാന ഫീച്ചറുകൾ മാറ്റുകയും ചെയ്തതായി പോലീസ് കണ്ടെത്തി. ഒരു സ്വകാര്യ വില്ല കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.

പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും , പബ്ലിക് പ്രോസിക്യൂഷന് കൈമാറിയാതായും ജിദ്ദ പൊലീസ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

വീഡിയോ കാണാം

 

Share
error: Content is protected !!