സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം സ്വദേശി സൌദിയിലെ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. മലപ്പുറം വടപുറം പറക്കാശേരി വീട്ടിൽ ജോസ് പീറ്റർ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. റിയാദിലെ താമസ സ്ഥലത്ത് വെച്ചാണ് മരിച്ചത്.

മൂന്നു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. പത്ത് വർഷത്തോളമായി സൌദിയിൽ പ്രാവസ ജീവിതം നയിക്കുന്നു. സാമൂഹിക ജീവകാരുണ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

പീറ്റർ-ലയാമ്മ ദമ്പതികളുടെ മകനാണ് ജോസ്. ലീനയാണ് ഭാര്യ. മക്കൾ: അഖിൽ ജോസ്, അനീദ ജോസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂരിനോപ്പം സാദിഖ് വടപുറം, ദക്വാൻ വയനാട് എന്നിവർ രംഗത്തുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!