ഐ.സി.എഫ് റിയാദ് തൻഷീത്വ് സംഘടിപ്പിച്ചു
റിയാദ്: മതപരമായ കൃത്യനിഷ്‌ഠ പരിപാലിക്കുന്നതോടൊപ്പം സാമൂഹിക സാംസ്‌കാരിക പൊതുരംഗത്ത് കൃത്യമായ ഇടപെടലുകൾ നടത്താൻ പ്രവാസികളെ പര്യാപ്‌തമാക്കി എന്നതാണ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ പ്രാധാന്യമെന്നു ഐ സി എഫ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി (ഒമാൻ) പറഞ്ഞു. ഐ സി എഫ് റിയാദ് സെൻട്രൽ സംഘടിപ്പിച്ച തൻഷീത്വ് – എക്‌സിക്യൂട്ടീവ് ക്യാമ്പിൽ ശാക്തീകരണം എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചയദാർഢ്യത്തോടെ മുന്നേറിയാൽ, അസംഭവ്യമായ ഒന്നുമില്ലെന്നും സഹോദരന്റെ പ്രയാസങ്ങൾ കണ്ടറിഞ്ഞു സഹായിക്കാനുള്ള മനസ്സുകൾക്ക് പ്രവാസ ലോകത്ത് നേരിന്റെ വഴി എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാക്തീകരണം, സജ്ജീകരണം, പാരസ്പര്യം, ചർച്ചാ നേരം, ആത്മീയം, പിന്നിട്ട പാതകൾ , തുടർ ഗമനം, കാലികം, വിനോദം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി നടന്ന മുഴുദിന ക്യാമ്പ് ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് സംഘടനാ കാര്യ സെക്രട്ടറി അഷ്റഫ് ഓച്ചിറ ഉത്‌ഘാടനം ചെയ്‌തു. ഐ സി എഫിൻ്റെ പ്രവർത്തനങ്ങൾ എത്തേണ്ട മേഖലകൾ അനുദിനം വിശാലമായി കൊണ്ടിരിക്കുകയാണെന്നും അനിവാര്യതകൾ തിരിച്ചറിഞ്ഞു, വിദ്വേഷം, രാഷ്ട്രീയ നിലപാടുകൾക്ക് വഴിപെടാതെ പൊതു നന്മക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന സജ്ജരായ പ്രവർത്തകരാണ് ഐ സി എഫിൻ്റെ മുതൽ കൂട്ടെന്നും അദ്ദേഹം പറഞ്ഞു.
റിയാദ് സെൻട്രൽ സംഘടനാ കാര്യ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. ദാഈ അബ്ദുള്ള സഖാഫി ഓങ്ങല്ലൂർ ആത്മീയം എന്ന വിഷയത്തിൽ ക്‌ളാസെടുത്തു. സെൻട്രൽ പ്രൊവിൻസ് ജനറൽ സെക്രട്ടറി ലുഖ്‌മാൻ പാഴൂർ പിന്നിട്ട നാൾവഴികൾ എന്ന സെക്ഷനിൽ ഐ സി എഫ് റിയാദ് സെൻട്രൽ ഘടകം കഴിഞ്ഞ നാൽപത് വർഷകാലം നടത്തിയ സേവനങ്ങൾ പങ്കുവെച്ചു. ദുർഘട പാതകൾ താണ്ടി സംഘടനയെ വളർത്തിയെടുക്കാൻ നിസ്തുല സേവനം ചെയ്തവരുടെ ത്യാഗങ്ങൾ അദ്ദേഹം പ്രവർത്തകരുമയി പങ്ക് വെച്ചു.
അംഗങ്ങൾ പരസ്‌പരം പരിചയപ്പെടൽ , നിമിഷ പ്രഭാഷണം , മറ്റു വിനോദങ്ങൾ തുടങ്ങിയ വിവിധ പരിപാടികളും ക്യാമ്പിൻ്റെ ഭാഗമായി നടന്നു. ഐ സി എഫ് റിയാദ് സെൻട്രൽ ജനറൽ സിക്രട്ടറി അബ്ദുൽ മജീദ് താനാളൂർ ക്യാമ്പ് സംഗ്രഹവും പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി സമാപന പ്രഭാഷണവും നടത്തി. സംഘടനാ കാര്യ സെക്രട്ടറി അബ്ദുൽ അസീസ് പാലൂർ സ്വാഗതവും സമിതി അംഗം ഫസൽ കുട്ടശ്ശേരി നന്ദിയും പറഞ്ഞു.
ഫോട്ടോ: ഐ സി എഫ് തൻഷീത്വ്, സെൻട്രൽ പ്രൊവിൻസ് സംഘടനാ കാര്യ സെക്രട്ടറി അഷ്റഫ് ഓച്ചിറ ഉത്ഘാടനം ചെയ്യുന്നു
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക