അണ്ടര്‍-23 ഏഷ്യൻ കപ്പ് മത്സരത്തിൽ സൗദി ടീമിന് കിരീടം; റിയാദിലെത്തയ ടീമിന് ഉജ്ജ്വല സ്വീകരണം – ചിത്രങ്ങൾ

ആതിഥേയരായ ഉസ്‌ബെക്കിസ്ഥാനെതിരായ ഫുട്ബോൾ ഫൈനലിൽ വിജയിച്ചതിന് ശേഷം സൗദി അറേബ്യയുടെ അണ്ടര്‍-23 ടീം ഏഷ്യൻ കപ്പുമായി ഇന്ന് (തിങ്കളാഴ്‌ച) രാവിലെ റിയാദിലെത്തി. ആദ്യമായാണ്  സൗദി അറേബ്യയുടെ അണ്ടര്‍-23 ടീം ഏഷ്യന്‍ കിരീടത്തില്‍ മുത്തമിട്ടത്. 2-0 നാണ് ആതിഥേയരായ ഉസ്‌ബെക്കിസ്ഥാനെ സൌദി തോല്‍പ്പിച്ചത്.

ബുന്യാദ്‌കോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. നാല്‍പത്തൊമ്പതാം മിനിറ്റില്‍ അഹമദ് മാസിന്‍ അല്‍ഗാംദിയും എഴുപത്തിനാലാം മിനിറ്റില്‍ ഫിറാസ് അല്‍ബരിഖാനും സ്‌കോര്‍ ചെയ്തു.

2018 ലെ ചാമ്പ്യൻമാരാണ് ഉസ്‌ബെക്കിസ്ഥാന്‍. സൗദി 2013 ലും 2020 ലും ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫുകളും കളിക്കാരും റിയാദിലെത്തിയപ്പോൾ ഉജ്ജ്വല സ്വീകരണമാണ് സൌദി അധികൃതർ ഒരുക്കിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!