വിമാന യാത്രക്ക് തിരക്കേറുന്നു; ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് വിമാന കമ്പനികൾ

വിമാന ടിക്കറ്റ് ബുക്കിംഗിൽ വൻ വർധനവുണ്ടാകുന്നതായി യുഎഇ യിലെ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. യാത്രക്ക് തയ്യാറെടുക്കുന്നവർ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും എമിറേറ്റ്സ് യാത്രക്കാരോട് അഭ്യർത്ഥിച്ചു. ജൂൺ മുതൽ ജൂലൈ വരെ യുഎഇയിൽ നിന്ന് 5,50,000 യാത്രക്കാർ പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും എയർലൈൻ വ്യക്തമാക്കി. വിവിധ ഗൾഫ് രാജ്യങ്ങളിലെ മറ്റു വിമാനങ്ങളിലും തിരക്കേറുന്നതായി റിപ്പോർട്ടുകളുണ്ട്.

എമിറേറ്റ്സ് സാധ്യമാകുന്ന സെക്ടറുകളിൽ കൂടുതൽ ഫ്ലൈറ്റുകളും ഫ്രീക്വൻസികളും ചേർക്കുന്നുണ്ട്. ഈ വേനൽക്കാലത്ത് അതിന്റെ പ്രീ-പാൻഡെമിക് ശേഷിയുടെ 80 ശതമാനത്തോളം അല്ലെങ്കിൽ 1 ദശലക്ഷത്തിലധികം പ്രതിവാര സീറ്റുകൾ ക്രമീകരിക്കുമെന്നും എമിറേറ്റ്സ് കൂട്ടിച്ചേർത്തു.

വേനലവധി അടുത്തു വരുന്നതിനാൽ പ്രതിദിന ബുക്കിംഗ് വോളിയം ഉയരുകയാണ്.  ഇഷ്ടപ്പെട്ട തീയതികളിൽ തന്നെ യാത്ര ചെയ്യണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും എമിറേറ്റ്സ് ആവശ്യപ്പെട്ടു.

ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ പുതിയ ഹോം ചെക്ക്-ഇൻ സേവനം പ്രയോജനപ്പെടുത്താം. അത് അവർക്ക് വീട്ടിൽ നിന്ന് സൗജന്യമായി ചെക്ക് ഇൻ ചെയ്യാനുള്ള സൌകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓഗസ്റ്റ് 1 മുതൽ, യാത്രക്കാർക്ക് തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രീമിയം ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യാനും കഴിയുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!