അബൂദാബിയിൽ മുപ്പത് നില താമസ കെട്ടിടത്തിന് തീ പിടിച്ചു; നിരവധി പേർക്ക് പരിക്കേറ്റു

അബൂദബിയിൽ താമസ കെട്ടിടടത്തിൽ അഗ്നിബാധ. 19 പേർക്ക് പരുക്കേറ്റു. വൻ നാശനഷ്ടം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ പ്രവാസികളുമുണ്ടെന്നാണ് സൂചന.

അൽ സാഹിയ ഏരിയയിലെ 30 നില കെട്ടിടത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു തീ പടർന്നത്. തീ അണയ്ക്കാൻ സിവിൽ ഡിഫൻസ് അധികൃതരുമായി ഏകോപിച്ച് ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു.  ‌

മുൻകരുതൽ നടപടികളുടെ ഭാഗമായി അഗ്നിബാധയുണ്ടായി വൈകാതെ തന്നെ കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങൾ മാത്രം പരിശോധിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!