ചൂട് കൂടുന്നു; ഉച്ചസമയത്തെ പുറം ജോലികൾക്ക് ഇന്ന് മുതൽ മൂന്ന് മാസത്തേക്ക് വിലക്ക്

സൌദി അറേബ്യയിൽ ചൂട് വർധിച്ചതിനാൽ സ്വകാര്യ മേഖലയിൽ ഉച്ച സമയങ്ങളിൽ പുറം ജോലി ചെയ്യുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലം നിരോധനം ഏർപ്പെടുത്തി. ഇന്ന് മുതൽ മൂന്ന് മാസത്തേക്കാണ് നിയന്ത്രണം.

ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയാണ് നിരോധനം. 2022 സെപ്തംബർ 15 വരെ വിലക്ക് തുടരും.

തൊഴിൽ സംബന്ധമായ പ്രയാസങ്ങളും രോഗങ്ങളും കുറക്കുവാനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താനുമുള്ള തീരുമാനം നടപ്പിലാക്കാനും തൊഴിൽ സമയം ക്രമീകരിക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ഇത് സംബന്ധമായ ലംഘനങ്ങൾ കണ്ടെത്തിയാൽ ഏകീകൃത ഉപഭോക്തൃ സേവന നമ്പർ 19911 വഴിയോ സ്മാർട്ട് ഫോണുകളിൽ ലഭ്യമായ മന്ത്രാലയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കാമെന്നും മന്ത്രാലയം ഉണർത്തി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!