കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും, ഹജ്ജിന് കോവിഡ് കുത്തിവെപ്പ് നിർബന്ധം

ഈ വർഷം ഹജ്ജ് നിർവഹിക്കുന്നതിന് കൊറോണക്കെതിരായ വാക്സിൻ സ്വീകരിക്കണമെന്ന നിബന്ധന മാറ്റമില്ലാതെ തുടരുമെന്ന്  ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

കൊറോണയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള പൗരന്മാരുടെയും താമസക്കാരുടെയും അന്വേഷണങ്ങൾക്ക് മറുപടിയായാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതായി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. മുൻകരുതൽ നടപടികൾ എടുത്തുകളയുകയും പൊതു, സ്വകാര്യ സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ, ഇവന്റുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ പ്രവേശിക്കുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യകത റദ്ദാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹജ്ജിന് വാക്സിനേഷൻ നിർബന്ധമാണോ എന്നന്വോഷിച്ച് കൊണ്ട് നിരവധി പേർ മന്ത്രാലയവുമായി ബന്ധപ്പെട്ടത്. 

പബ്ലിക് ഹെൽത്ത് അതോറിറ്റി അംഗീകരിച്ച കോവിഡ് 19 വാക്സിനുകളിലൊന്ന് ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കിയവർക്ക് മാത്രമേ ഹജ്ജിന് അനുമതി ലഭിക്കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!