ഇ.പി ജയരാജൻ്റെ വാദം പൊളിയുന്നു; വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചില്ല

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നോ എന്നറിയാനുള്ള പരിശോധനക്ക് ഡോക്ടർമാർ നിർദേശിച്ചില്ലെന്ന് പോലീസ് പറഞ്ഞു. മദ്യം ഉപയോഗിച്ചതിൻ്റെ ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാലാണ് പരിശോധന ആവശ്യപ്പെടാതിരുന്നതെന്ന് ഡോക്ടർമാരും പറഞ്ഞു. അതിനാൽ ഇത് വരെ പ്രവർത്തകരുടെ മെഡിക്കൽ പരിശോധന നടത്തിയിട്ടില്ല. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ വാദം പൊളിഞ്ഞു.

എന്നാൽ വിമാനത്തിൽ പ്രതിഷേധിച്ചവർ മദ്യപിച്ചിരുന്നില്ലെന്നും താങ്കൾ തെറ്റായ പ്രസ്താവനയാണ് അത് സംബന്ധിച്ച് നടത്തയതെന്നും മാധ്യമ പ്രവർത്തകർ ഇ.പി ജയരാജനോട് പറഞ്ഞു. എന്നാൽ മദ്യപിച്ചിട്ടില്ലെന്ന്  അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും, അവരെ കണ്ടപ്പോൾ മദ്യപിച്ചവരായിട്ടാണ് തോന്നിയതെന്നും ഇ.പി ജയരാജൻ പ്രതികരിച്ചു. മാത്രവുമല്ല മദ്യപിച്ചോ ഇല്ലയോ എന്നതല്ല പ്രധാന കാര്യമെന്നും വിമാനത്തിനകത്തെ പ്രതിഷേധമാണ് വിഷയമെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.

മുദ്രാവാക്യം പോലും ശരിയായി വിളിക്കാൻ കഴിയാത്ത വിധം മദ്യപിച്ച അവസ്ഥയിലായിരുന്നു മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നത് എന്നായിരുന്നു ഇ.പി ജയരാജൻ ആരോപിച്ചിരുന്നത്. അതേ സമയം തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും വൈദ്യപരിശോധന നടത്തി തെളിയിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളും ഈ ആവശ്യവുമായി രംഗത്തുവന്നിരുന്നു.

വിമാനത്താവളത്തിൽനിന്നും ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്ക് എത്തിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ഈ തീരുമാനം മാറ്റി മെഡിക്കൽ കോളജിലേക്കാണ് ഇന്നലെ രാത്രി എത്തിച്ചത്. ഇതിൽ ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നിരുന്നു.

ഇന്നലെ ​കണ്ണൂ​രി​ൽനിന്ന് മു​ഖ്യ​മ​ന്ത്രി ത​ല​സ്ഥാ​ന​ത്തേ​ക്ക്​ മ​ട​ങ്ങി​യ വി​മാ​ന​ത്തിലാണ് യൂ​ത്ത്​ കോ​ൺ​​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രുടെ പ്രതിഷേധമുണ്ടായത്. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് 3.50നു ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട 72 പേ​രു​ള്ള 6-ഇ 7407 ​ന​മ്പ​ർ ഇ​ൻ​ഡി​ഗോ വി​മാ​നത്തിൽ എ​ട്ടം​ഗ ക​മാ​ൻ​ഡോ​ക​ളു​മാ​യാണ് മു​ഖ്യ​മ​ന്ത്രി ക​യ​റി​യത്. വിമാനം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങാ​നൊ​രു​ങ്ങ​വെ​ മൂ​ന്നം​ഗ സം​ഘം പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​. ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ ഇ​വ​രെ ത​ട​യു​ക​യും ത​ള്ളി മാ​റ്റു​ക​യും ചെ​യ്തു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച അധ്യാപകനെ സസ്പെൻഡു ചെയ്തു

Share

One thought on “ഇ.പി ജയരാജൻ്റെ വാദം പൊളിയുന്നു; വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചില്ല

Comments are closed.

error: Content is protected !!