പ്രവാസിയെ ആക്രമിച്ച് ചരക്ക് വാഹനം കൊള്ളയടിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ

സൗദിയിലെ ജിദ്ദയിൽ പ്രവാസിയെ ആക്രമിച്ച് കൊള്ളയടിച്ച കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി ജിദ്ദ പൊലീസ് അറിയിച്ചു. ഒരു സ്വദേശി പൗരനും, മൂന്ന് താമസക്കാരും, ഒരു സിറിയൻ പൗരനുമാണ് അറസ്റ്റിലായത്. കൂടാതെ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞ് കയറിയ ഒരു യെമനി പൗരനും അറസ്റ്റിലായിട്ടുണ്ട്. ആക്രമത്തിനിരയായ പ്രവാസി ഏത് രാജ്യക്കാരനാണെന്നോ, മറ്റു പ്രതികളെ നാഷണാലിറ്റിയോ ഇപ്പോൾ പോലീസ് വ്യക്തമാക്കിയിട്ടില്ല.

സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ. ഏകദേശം രണ്ടര ലക്ഷത്തോളം റിയാൽ വിലമതിക്കുന്ന ചരക്കുകളുമായി പോകുകയായിരുന്നു പ്രവാസി. ഇയാളുടെ വാഹനം വഴിയിൽ വെച്ച് അക്രമി സംഘം തടഞ്ഞു. പ്രവാസിയെ ക്രൂരമായി മർദ്ദിച്ചശേഷം ചരക്കുകൾ കൊള്ളയടിച്ചു.

കൊള്ളയടിക്കപ്പെട്ട ചരക്കുകൾ കണ്ടെടുത്തതായും, പ്രതികൾക്കെതിരെ പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!