സൗദിയിലുള്ളവർക്ക് ഇപ്പോഴും ഉംറ ചെയ്യാൻ അനുവാദമുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി മക്കയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും, സൗദിയിലുള്ളവർക്ക് ഇപ്പോഴും ഉംറ ചെയ്യാൻ അനുമതിയുണ്ടെന്നും ഉംറ പെർമിറ്റുകൾ ലഭ്യമാണെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റ് വിസയിലുള്ള ആൾക്ക് ഇപ്പോൾ ഉംറക്ക് അനുമതി ലഭിക്കുമോ എന്ന് അന്വോഷിച്ചയാളോടുള്ള മറുപടിയിലാണ് മന്ത്രാലയം ഉംറ സാധ്യത സംബന്ധിച്ച് വിശദീകരണം നൽകിയത്.
നിലവിൽ ഇഅ്തമർനാ ആപ്പ് വഴിയും തവക്കൽനാ സർവീസ് ആപ്പ് വഴിലും ഉംറക്ക് ബുക്ക് ചെയ്യാൻ സാധിക്കും. ഈ മാസം 23 വരെ ഇപ്പോൾ ഉംറക്ക് ബുക്കിംഗ് ലഭ്യമാണ്. മദീനയിൽ റൗദാ ശരീഫിൽ നിസ്‌കരിക്കാനും പെർമിറ്റുകൾ ലഭിക്കുന്നുണ്ട്. സന്ദർശന വിസയിലുള്ളവർക്കും ഉംറ പെർമിറ്റ് നേടി ഉംറക്ക് വരാൻ അനുവാദമുണ്ട്. അതേ സമയം വിദേശ രാജ്യങ്ങളിലുള്ളവർക്ക് ഇപ്പോൾ ഉംറക്ക് വരാൻ അനുവാദമില്ല.
ഹജ്ജിന്റെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനം കർശനായി നിരോധിച്ചിട്ടുണ്ട്. എന്നാൽ ഈ നിരോധനം ഉംറ പെർമിറ്റെടുത്തവർക്ക് ബാധകമല്ല. കൂടാതെ മക്കയിലെ താമസക്കാർക്കും, മക്കയിൽ ജോലി ചെയ്യുന്നവർക്കും, മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക അനുമതി പത്രം നേടിയവർക്കും മക്കയിലേക്ക് പ്രവേശിക്കാം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക