ലഗേജ് നഷ്ടപ്പെടുകയോ വൈകുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ വിമാനയാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഗാക്ക
വിമാനയാത്രക്കാരുടെ ബാഗേജുകൾ ലഭിക്കുവാൻ വൈകുകയോ കേട്പാടുകൾ സംഭവിക്കുകയോ ചെയ്താൽ വിമാന കമ്പനികൾ യാത്രക്കാർക്ക് നഷ്ടപരിഹരം നൽകണമെന്ന് സൌദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA) വ്യക്തമാക്കി.
ലഗേജ് നഷ്ടപ്പെടുക, ലഭിക്കുവാൻ കാലതാമസം നേരിടുക, കേടുപാടുകൾ സംഭവിക്കുക എന്നീ പരാതികൾക്ക് 1,820 റിയാൽ മുതൽ 6,000 റിയാൽ വരെ നഷ്ടപരിഹാരം നൽകണമെന്നും ഗാക്ക ഉത്തരവിൽ വ്യക്തമാക്കുന്നു.
ലഗേജിൽ ഉയർന്ന വിലയുള്ള വസ്തുക്കളുള്ള യാത്രക്കാർക്ക് നഷ്ടപരിഹാര തുക വർധിപ്പിക്കുവാൻ വിമാന കമ്പനികളോട് അഭ്യർത്ഥിക്കാവുന്നതാണ്. എന്നാൽ ഇത്തരം യാത്രക്കാർ യാത്രക്ക് മുമ്പ് തന്നെ വിമാന കമ്പനികളോട് വിലയുൾപ്പെടെയുള്ള വിവരങ്ങൾ വെളിപ്പെടുത്തേണ്ടതാണ്.
ലഗേജ് വൈകി ലഭിക്കുന്ന ആഭ്യന്തര യാത്രക്കാർക്ക് വൈകുന്ന ഓരോ ദിവസത്തിനും 104 റിയാൽ മുതൽ 520 റിയാൽ വരെയും, അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് 208 റിയാൽ മുതൽ 1040 റിയാൽ വരെയും നഷ്ടപരിഹാരം നൽകണം.
നഷ്ടപരിഹാരത്തിനായുള്ള യാത്രക്കാരൻ്റെ പരാതി ലഭിച്ച തിയതി മുതൽ 30 ദിവസത്തിനകം വിമാന കമ്പനികൾ യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്നും ഗാക്ക വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക