സഹോദരിമാരോടൊപ്പം ഹജ്ജിന് പുറപ്പെട്ട മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു

മദീന: ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി മലപ്പുറം ജില്ലയിൽനിന്നെത്തിയ തീർഥാടകൻ മദീനയിൽ വെച്ച് മരിച്ചു.  വളാഞ്ചേരി കരേക്കാട് സ്വദേശി കരിമ്പനക്കൽ അബൂബക്കർ ഹാജി ആണ് മരിച്ചത്. 58 വയസ്സായിരുന്നു. കേരള സ്റ്റേറ്റ് ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം. സഹോദരിമാരായ പാത്തുമ്മ കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരോടൊപ്പം ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം.

 

ജൂൺ അഞ്ചിന് നെടുംബാശേരി വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ പുറപ്പെട്ട ഹജ്ജ് സംഘത്തിലാണ് അബൂബക്കർ ഹാജിയും സഹോദരിമാരും മദീനയിലെത്തിയത്. മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷം മക്കയിലേക്ക് പോകുംവിധമായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്. ഇതിനിടെയാണ് അബൂബക്കർ മരിച്ചത്. ഖബറടക്കം മദീനയിൽ വെച്ച് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!