കോസ്‌വേ വഴി ബഹറൈനിലേക്കും സൗദിയിലേക്കും യാത്രചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്കുള്ള നടപടിക്രമങ്ങൾ

ദമ്മാം: കിംങ് ഫഹദ് കോസ് വേ വഴി സൌദിയിലേക്കും ബഹറൈനിലേക്കും സഞ്ചരിക്കുവാൻ ഗാർഹിക തൊഴിലാളികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ കിംങ് ഫഹദ് കോസ് വേ പബ്ലിക് കോർപ്പറേഷൻ വ്യക്തമാക്കി. ഗാർഹിക തൊഴിലാളികൾ കോസ് വേ വഴി സൌദിയിലേക്ക് പ്രവേശിക്കുമ്പോൾ കാലാവധിയുള്ള താമസ രേഖ (ഇഖാമ), കാലാവധിയുള്ള പാസ്പ്പോർട്ട്, മെഡിക്കൽ ഇൻഷൂറൻസ് എന്നീ രേഖകൾ ഉണ്ടായിരിക്കണം. കൂടാതെ തൊഴിലുടമയോ, കുടുംബാഗങ്ങളിൽ ആരെങ്കിലുമോ കൂടെ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

കോസ് വേ വഴി ബഹറൈനിലേക്ക്  യാത്ര ചെയ്യാൻ ജി.സി.സി രാജ്യങ്ങളിലെ കാലാവധിയുള്ള താമസ രേഖ, കാലാവധിയുള്ള പാസ്പ്പോർട്ട് എന്നീ രേഖകൾക്ക് പുറമെ തൊഴിലുടമയുടേയോ അല്ലെങ്കിൽ തൊഴിലുടമയുടെ കുടുംബാഗങ്ങളിൽ ആരെങ്കിലുമോ കൂടെ ആയിരികക്ണമെന്നും നിബന്ധനയുണ്ട്.

ഹൌസ് ഡ്രൈവർ, ഹാരിസ് എന്നീ പ്രൊഫഷനുകളിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ഈ വ്യവസ്ഥകൾ ബാധകമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!