ജിദ്ദ വീണ്ടും ഫുട്ബോൾ ആരവത്തിലേക്ക്; അൽ-അബീർ ബ്ലൂ സ്റ്റാർ സോക്കർ ഫെസ്റ്റ് ‘ 2022 ജൂൺ 10 ന് ആരംഭിക്കും

ജിദ്ദ: കോവിഡ് മഹാമാരിയെ തുടർന്ന്  കഴിഞ്ഞ രണ്ടു വർഷത്തോളമായി നിശ്ച്ചലമായിരുന്ന ജിദ്ദയിലെ പ്രവാസി കായിക ലോകത്തിന് പുത്തനുണർവ്വേകി കൊണ്ട്  ബ്ലൂ സ്റ്റാർ ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഇലവൻസ് ഫുട്ബാൾ ടൂർണമെന്റ് – അൽ-അബീർ ബ്ലൂ സ്റ്റാർ സോക്കർ ഫെസ്റ്റ്-2022 ന്  ജൂൺ 10 വെള്ളിയാഴച്ച തുടക്കം കുറിക്കും. രാത്രി 8:00 മണിക്ക് ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള ഹിലാൽ ശാം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിൽ (SIFF) അംഗങ്ങളായിട്ടുള്ള പ്രമുഖ ടീമുകൾ ടൂർണമെൻ്റിൽ ഏറ്റുമുട്ടും.

നിലവിലെ സിഫ് ചാമ്പ്യന്മാരായ ഷറഫിയ ട്രേഡിങ്ങ് സബീൻ എഫ് സി യും,  കരുത്തരായ നഖ്’ആ ഐസ് ഫാക്ടറി റിയൽ കേരള എഫ് സിയുമായുമായാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ജിദ്ദയിലെ പ്രമുഖ ഫുട്ബോൾ താരങ്ങൾക്ക് പുറമെ റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളും ഇരു ടീമുകൾക്കും വേണ്ടി ബൂട്ട് കെട്ടും.

ഉദ്ഘാടന ദിവസം തന്നെ സെക്കൻഡ് ഡിവിഷനിൽ സിഫ് ബി ഡിവിഷൻ ചാമ്പ്യന്മാരായ തുറയ്യ മെഡിക്കൽസ് യാസ് എഫ് സി, അൽ-ഹാസ്‌മി ന്യൂ കാസിൽ എഫ് സിയുമായി ഏറ്റുമുട്ടും. സൂപ്പർ ലീഗ്, സെക്കൻഡ് ഡിവിഷൻ, ജൂനിയർ ലീഗ് എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ. സൂപ്പർ ലീഗിൽ സിഫ് എ ഡിവിഷൻ ടീമുകളും, സെക്കൻഡ് ഡിവിഷനിൽ സിഫ് ബി, സി ഡിവിഷൻ ടീമുകളും, ജൂനിയർ ലീഗിൽ അണ്ടർ – 17 ടീമുകളുമാണ് മത്സരിക്കുന്നത്.

എല്ലാ വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും വൈകുന്നേരം 7 മണി മുതലാണ് മത്സരങ്ങൾ, ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ജൂലൈ 7 നു നടക്കും. സൂപ്പർ ലീഗിൽ ഷറഫിയ ട്രേഡിങ്ങ് സബീൻ എഫ് സി, നഖ്’ആ ഐസ് ഫാക്ടറി റിയൽ കേരള എഫ് സി, ബ്ലൂ സ്റ്റാർ എ,  ആദാബ് ബിരിയാണി ഹവ്സ് എ സി സി- എ എന്നീ ടീമുകളും, സെക്കന്റ് ഡിവിഷനിൽ തുറയ്യ മെഡിക്കൽസ് യാസ് എഫ് സി, അൽ-ഹാസ്‌മി ന്യൂ കാസിൽ എഫ് സി, സിഫ് സി ഡിവിഷൻ ചാമ്പ്യന്മാരായ കംപ്യൂട്ടക് ഐ ടി സോക്കർ, അൽ-കബീർ ബി എഫ് സി ബ്ലൂ സ്റ്റാർ -സി, എ സി സി – ബി, റെഡ് സീ ബ്ലാസ്റ്റേഴ്‌സ് എഫ് സി, അൽ -അബീർ ബ്ലൂ സ്റ്റാർ ബി എന്നീ ടീമുകളും, ജൂനിയർ ലീഗിൽ സിഫ് അണ്ടർ 17 ചാമ്പ്യന്മാരായ സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദ, സോക്കർ ഫ്രീക്‌സ്, ബദർ തമാം ടാലന്റ് ടീൻസ്, സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദ ബി എന്നീ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.

അൽ-അബീർ മെഡിക്കൽ ഗ്രൂപ്പ് ആണ് ടൂർണമെന്റിന്റെ മുഖ്യ സ്‌പോൺസർമാർ. ഷറഫിയ ട്രേഡിങ്ങ്, നെല്ലറ ഫുഡ് പ്രോഡക്ട്സ്, കംഫർട് ട്രാവെൽസ്, യൂറോ ഡെക്കോർ, ജീൽ ടെക്നോളജി, ബദർ അൽ തമാം പോളിക്ലിനിക്‌, ചാംസ് ഫുഡ് പ്രോഡക്റ്റ്, സഫ അൽ റീഫ് സ്റ്റീൽ, റീഗൽ ഡേ ടു ഡേ എന്നീ സ്ഥാപനങ്ങളും ടൂര്ണമെന്റുമായി  സഹകരിക്കുന്നുണ്ട്.

ജൂൺ 10 വെള്ളിയാഴച്ച രാത്രി 9 മണിക്ക് അൽ-അബീർ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ അഹമ്മദ് ആലുങ്ങൽ ടൂർണമെന്റ് ഉത്ഘാടനം നിർവഹിക്കും. സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡണ്ട്  ബേബി നീലാമ്പ്ര അധ്യക്ഷത വഹിക്കുന്ന ഉത്ഘാടന ചടങ്ങിൽ അൽ-അബീർ മെഡിക്കൽ ഗ്രൂപ്പ് വൈസ്പ്രസിഡണ്ട് ഡോക്ടർ ജംഷീദ് അഹമ്മദ് മുഖ്യാഥിതി ആയിരിക്കും. സിഫ് ജനറൽ സെക്രെട്ടറി ഷബീറലി ലാവ, അൽ-അബീർ മാർക്കറ്റിങ് മാനേജർ ഡോക്ടർ ഇമ്രാൻ തുടങ്ങി ജിദ്ദയിലെ കല, കായിക, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!