അവധിക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി. മരണവാർത്ത ഉൾക്കൊള്ളാനാകാതെ പ്രവാസികൾ
ജിദ്ദ: സൌദി അറേബ്യയിലെ ജിദ്ദയിൽ നിന്നും അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി നാട്ടിൽ വെച്ച് നിര്യാതനായി. മലപ്പുറം കോട്ടക്കലിലെ ചെങ്ങോട്ടൂർ ആക്കപ്പറമ്പ് സ്വദേശി കരുപ്പറമ്പൻ ഷാനവാസ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിക്ക് ഹൃദയാഘാതം മൂലമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആക്കപ്പറമ്പ് കോൽക്കളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം മറവ് ചെയ്തു. ജിദ്ദയിൽ നിന്ന് അവധിക്ക് പോയവരും പഴയകാല പ്രവാസികളുമായ നിരവധിപേർ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു.
2003 മുതൽ ജിദ്ദയിൽ പ്രവാസിയാണ്. പത്തൊമ്പത് വർഷത്തോളമായി ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിന് സമീപമായിരുന്നു താമസിച്ചിരുന്നത്. ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നു. അതിനിടെ കിഡ്നിയുടെ പ്രവർത്തവനവും തകരാറിലായി. തുടർന്ന് നാട്ടിലെത്തിയ ഷാനവാസ് പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രിയിലും കോഴിക്കോട് ഇഖ്റ ആശുപത്രിയിയിലും ചികിത്സ തേടിയിരുന്നു. കിഡ്നിയുടെ പ്രവർത്തനം തകരാറിലായിരുന്നതിനാൽ ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. വീട്ടിൽ വിശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. വീട്ടുകാർ വിളിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനിടെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മുൻ പ്രവാസിയും മക്കയിൽ ജോലി ചെയ്തിരുന്നവരുമായ മുഹമ്മദ് കുട്ടിയുടേയും തിത്തികുട്ടിയുടേയും മകനാണ് ഷാനവാസ്. ആരിഫയാണ് ഭാര്യ. മൂന്ന് പെണ് മക്കളുണ്ട്. ഇളയ കുട്ടിക്ക് മൂന്ന് മാസമാണ് പ്രായം. 11 ഉം 5 ഉം വയസ്സാണ് മറ്റുകുട്ടികൾക്ക്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക


