ഇന്ന് മുതൽ ഒമ്പത് ദിവസം ആഭ്യന്തര തീർഥാടകർക്ക് ഹജ്ജിന് രജിസ്റ്റർ ചെയ്യാം
സൗദിയിൽ നിന്നുള്ള ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്‌ട്രേഷൻ ഇന്ന് (വെള്ളിയാഴ്ച) മുതൽ ആരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇന്ന് മുതൽ ഒമ്പത് ദിവസം രജിസ്റ്റർ ചെയ്യുവാൻ അവസരമുണ്ടാകും. ആദ്യം രജിസ്റ്റർ ചെയ്തു എന്ന് കരുതി തെരഞ്ഞെടുക്കപ്പെടണമെന്നില്ല. ആദ്യം രജിസ്‌ട്രേഷൻ പൂർത്തീകരിക്കുന്നത് തെരഞ്ഞെടുക്കാനുള്ള മാനദണ്ഡമല്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
ഹജ്ജിന് രജിസ്റ്റർ ചെയ്തവരിൽ നിന്നും സൂക്ഷ്മ പരിശോധന നടത്തിയ ശേഷം മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് ഹജ്ജിനുള്ള അനുമതി നൽകുക. അനുമതി ലഭിച്ചവർക്ക് പണമടക്കാനുള്ള അറിയിപ്പ് ലഭിക്കും. ഒന്നര ലക്ഷം പേർക്കാണ് ഈ വർഷം സൗദിയിൽ നിന്നും ഹജ്ജ് ചെയ്യാൻ അവസരം ലഭിക്കുക.
താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആഭ്യന്തര തീർഥാടകർക്ക് ഹജ്ജിനുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. ജൂണ് 11 വരെയാണ് രജിസ്റ്റർ ചെയ്യുവാനുളള അവസരം.
https://localhaj.haj.gov.sa/LHB/pages/signup.xhtml
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക