മക്ക മിസ്ഫലയിലെ പൊളിച്ച് നീക്കൽ മുഹറം മുതൽ പുനരാരംഭിക്കും

മക്കയിലെ മിസ്ഫലയിലുള്ള കിദ്‌വ ഏരിയ പൊളിച്ച് നീക്കുന്ന പ്രവൃത്തികൾ അടുത്ത മുഹറം മുതൽ പുനരാരംഭിക്കുമെന്ന് മക്ക റോയൽ കമ്മീഷൻ അറിയിച്ചു. ഏകദേശം 6,86,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പൊളിച്ച് നീക്കുക. മക്ക ചേരിപ്രദേശ വികസന പദ്ധതി വക്താവ് അംജദ് മഗ്രിബി അറിയിച്ചതാണ് ഇക്കാര്യം.

കിദ്‌വയിൽ അടിസ്ഥാന സേവനങ്ങളും സൗകര്യങ്ങളും വളരെ കുറവാണെന്നും,  പ്രദേശത്തെ ജനതിരക്കും സൌകര്യങ്ങളും അടിസ്ഥാനമാക്കിയുള്ള വികസനമാണ് നടപ്പിലാക്കുന്നതെന്നും അംജദ് മഗ്രിബി വിശദീകരിച്ചു.  മക്കയിലെ ചേരികളുടെ പ്രശ്നങ്ങൾ  പരിഹരിക്കാൻ മന്ത്രിതല സമിതി നടപ്പാക്കിയ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണിത്.

കിദ്‌വ പ്രദേശത്തിന് വടക്ക് രണ്ടാമത്തെ റിംഗ് റോഡ്, തെക്ക് അൽ-തഖ്‌വ സ്ട്രീറ്റ് എക്‌സിറ്റ്, പരിഷ്‌ക്കരിച്ച റവാബി അജ്യാദ് സ്‌കീം, കിഴക്ക് സപ്ലിമെന്ററി അജ്യാദ് പ്സ്കീം, അൽ-ഹിജ്‌റ സ്ട്രീറ്റ് എന്നീ അതിർത്തി പ്രദേശങ്ങൾക്കുള്ളിലാണ് പൊളിച്ച് നീക്കുന്നത്.

Share
error: Content is protected !!