വേൾഡ് കപ്പ് മത്സരം കാണുവാൻ ഖത്തറിലേക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രത്യേക വിമാന സർവീസുകൾ

ലോകകപ്പ് മത്സരം നേരിൽ കാണുന്നതിനായി ആരാധകരെ ഖത്തറിലേക്ക് എത്തിക്കാൻ വിവിധ രാജ്യങ്ങളിലെ വിമാനകമ്പനികളുമായി കരാർ രൂപപ്പെടുത്തിയതായി ഖത്തർ എയർവേയ്‌സ് സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു.

ഗതാഗത കരാറിന്റെ ഭാഗമായി സൗദി എയർലൈൻസ് 40 വിമാനങ്ങളിലൂടെ ലോകകപ്പ് ആരാധകരെ ഖത്തറിലെത്തിക്കും. കൂടാതെ ഫ്ലൈ ദുബായ് 60 വിമാനങ്ങളും, കുവൈത്ത് എയർവെയ്സ് 20 വിമാനങ്ങളും ഒമാനി എയർലൈൻസ് 48 വിമാനങ്ങളും ഉപയോഗിക്കും. മാത്രവുമല്ല ലോകകപ്പ് വേളയിൽ ഖത്തറിലേക്ക് എക്സ്പ്രസ് ട്രാൻസ്പോർട്ട് സർവീസ് സംഘടിപ്പിക്കുന്നതിന് ഗൾഫ് എയർലൈനുകൾക്കായി ഇത്തിഹാദ് എയർവേയ്‌സും എയർ അറേബ്യയും കരാറിൽ ചേരുമെന്ന് അൽ-ബേക്കർ സൂചിപ്പിച്ചു.

ഈ വർഷം ഖത്തർ ആതിഥേയത്വം വഹിക്കുന്ന സോക്കർ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഗൾഫ് എയർലൈൻസ് പ്രതിദിന സർവീസ് സംഘടിപ്പിക്കുവാനും പദ്ധതിയിടുന്നതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു.

ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിലെ പ്രമുഖ എയർലൈനുകളുമായുള്ള സഹകരണം മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പ് മത്സരത്തോടുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണെന്നും അക്ബർ അൽ ബേക്കർ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!