മക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ 4 വിഭാഗങ്ങള്‍ക്ക് മാത്രം പ്രവേശനം

മക്ക: മക്കയില്‍ പ്രവേശിക്കുന്നതിന് ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. ഹജ്ജിന്‍റെ ഭാഗമായാണ് നിയന്ത്രണം. നാല് വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മാത്രമായിരിക്കും ഇന്ന് (വ്യാഴം) മുതല്‍ മക്കയിലേക്ക് പ്രവേശനാനുമതി ലഭിക്കുക

 

  1. മക്കയില്‍ ജോലി ചെയ്യാനുള്ള അനുമതി പത്രമുള്ളവര്‍
  2. മക്ക ഇഖാമയുള്ളവര്‍
  3. ഉംറ പെര്‍മിറ്റ് ഉള്ളവര്‍
  4. ഹജ്ജ് പെര്‍മിറ്റ് ഉള്ളവര്‍

 

ഈ വിഭാഗങ്ങളില്‍ പെടാത്തവരെ ചെക്ക് പോയിന്റുകളില്‍ തടയും. ഇവര്‍ ചെക്ക് പോയിന്റുകളില്‍ വെച്ചു മടങ്ങേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

 

യോഗ്യതയുള്ളവര്‍ക്കുള്ള അനുമതിപത്രത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയതായി ജവാസാത് അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

Share