സൌദി സെന്‍സസ്; ഓണ്‍ലൈന്‍ വഴി വിവരങള്‍ നല്‍കാനുള്ള സമയപരിധി നീട്ടിനല്കി

റിയാദ്: ഓണ്‍ലൈന്‍ വഴി സെന്‍സസ് വിവരങള്‍ നാല്‍കാനുള്ള സമയപരിധി 6 ദിവസം കൂടി നീട്ടിയതായി സൌദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സമയപരിധി മെയ് 31 വരെ നീട്ടി നല്കിയത്. saudicensus.sa എന്ന വെബ്സൈറ്റ് വഴിയാണ് സ്വയം വിവരങള്‍ നല്കാന്‍ അവസരമുള്ളത്.

 

ഓണ്‍ലൈന്‍ വഴി വിവരങള്‍ നാല്‍കാത്തവരില്‍ നിന്നു ഫീല്ഡ് ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിച്ചും, ഷോപ്പിംഗ് മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച കിയോസ്ക്കുകള്‍ വഴിയും വിവരങള്‍ ശേഖരിക്കും.  ജൂണ്‍ 15 വരെയാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്.

 

സൌദി പൌരന്മാരും സൌദിയില്‍ നിയമാനുസൃത ഇഖാമയുള്ള വിദേശികളുമാണ് വിവരങള്‍ നല്കേണ്ടത്. വിസിറ്റ് വിസയിലും, ഹജ്ജ്-ഉംറ വിസകളിലും, ടൂറിസ്റ്റ് വിശയിലുള്ളവരും വിവരങള്‍ നല്കേണ്ടതില്ല.

 

സെന്‍സസുമായി ബന്ധപ്പെട്ട സംശയമുള്ളവര്‍ക്ക് 920020081  എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

Share
error: Content is protected !!