ജിദ്ദ സീസണ്‍ ഫെസ്റ്റിവല്‍ വേദികളിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍
ജിദ്ദ:
ജിദ്ദ സീസണിൽ ഫെസ്റ്റിവല്‍ നടക്കുന്ന വേദികളിലേക്കും തിരിച്ചും സന്ദർശകരെ കൊണ്ടുപോകുന്നതിന് സാപ്റ്റ്കോ പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചതായി ജിദ്ദ ട്രാൻസ്‌പോർട്ടേഷൻ കമ്പനി അറിയിച്ചു. പരമാവധി 5 റിയാല്‍ ആണ് ടിക്കറ്റ് നിരക്ക്.
ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ പുലര്‍ച്ചെ 1 മണി വരെ സര്‍വീസ് ഉണ്ടാകും. പ്രിൻസ് ഫൈസൽ ബിൻ ഫഹദ് റോഡ് (കോർണിഷിന് സമാന്തരമായ റോഡ്), അൽ സലാം സ്ട്രീറ്റ്, കാർ ക്യൂബ് സ്ക്വയര്‍ തുടങ്ങിയ ഭാഗങ്ങളിലൂടെ ജിദ്ദ ആർട്ട് പ്രൊമെനേഡ്, ജിദ്ദ യാച്ച് ക്ലബ്, സിറ്റി വാക്ക് എന്നീ ഈവന്‍റ് വേദികളിലേക്ക് ബസ് സര്‍വീസുകള്‍ ഉണ്ടാകും.
പ്രിൻസ് മജിദ് റോഡിലൂടെയും കിംഗ് ഫഹദ് റോഡിലൂടെയും (സിത്തീന്‍ റോഡ്) ബലദ്, പ്രിന്‍സ് മാജിദ് പാര്‍ക്ക് തുടങ്ങിയ വേദികളിലേക്ക് യാത്ര ചെയ്യാനും ഈ സൌകര്യം പ്രയോജനപ്പെടും. സമയം ലാഭിക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും പൊതുഗതാഗത സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത് വഴി സാധിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. .