ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജ്ജിന് മുമ്പ് ഉംറ നിര്‍വഹിക്കാവുന്ന അവസാന തിയ്യതി എന്നാണ്? സൌദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മറുപടി

മക്ക: ആഭ്യന്തര ഉംറ തീര്‍ഥാടകര്‍ക്കുള്ള പെര്‍മിറ്റ് ഇഅതമര്‍ന, തവക്കല്‍ന എന്നീ ആപ്പുകളില്‍ ലഭ്യമാണെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ബുക്കിംഗ് ലഭ്യമായ തിയ്യതി ഈ ആപ്പുകളില്‍ കാണിക്കും. നിലവില്‍ ജൂണ്‍ 14 വരെ പെര്‍മിറ്റ് ലഭ്യമാണ്.  തുടര്‍ന്നു ഹജ്ജിന്‍റെ ഭാഗമായി ഉംറ ബുക്കിംഗ് നിര്‍ത്തിവെക്കുമെന്നാണ് റിപോര്‍ട്ട്.

 

ആഭ്യന്തര തീര്‍ഥാടകരുടെ ഉംറ ബുക്കിംഗ് എന്നു അവസാനിക്കുമെന്ന ഒരു തീര്‍ഥാടകന്‍റെ ചോദ്യത്തിന്  ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് വഴി മറുപടി നല്‍കുകയായിരുന്നു സൌദി ഹജ്ജ് ഉംറ മന്ത്രാലയം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share