ജെറ്റ് എയര്‍വേയ്‌സിന് സര്‍വീസ് പുനരാരംഭിക്കാന്‍ ഡിജിസിഎ അനുമതി നൽകി
ന്യഡൂല്‍ഹി: സര്‍വീസ് പുനരാരംഭിക്കാന്‍ ജെറ്റ് എയര്‍വേയ്‌സിന് ഡിജിസിഎ അനുമതി നൽകി. അതിനായി ജെറ്റ് എയര്‍വേയ്‌സിന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതായി ഡിജിസിഎ വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ജെറ്റ് എയര്‍വേയ്‌സിന് സര്‍വീസ് നടത്താനുള്ള അനുമതി ലഭിക്കുന്നത്. 2019 ഏപ്രില്‍ 17 മുതല്‍ കമ്പനി സര്‍വീസുകളൊന്നും നടത്തിയിരുന്നില്ല.
എയർ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ മേയ് അഞ്ചിന് ഹൈദരാബാദിൽ നിന്ന് ജെറ്റ് എയർവേയ്സ് പ്രത്യേകം സർവീസ് നടത്തിയിരുന്നു. ഈ മാസം ആദ്യം ജെറ്റ് എയര്‍വേയ്‌സിന്റെ പുതിയ നടത്തിപ്പുകാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ ക്ലിയറന്‍സും നല്‍കിയിരുന്നു. ജലാന്‍-കല്‍റോക്ക് എന്ന കണ്‍സോഷ്യമാണ് ഇനി ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുത്ത് നടത്തുക.
നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു ജെറ്റ് എയര്‍വേയ്സ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കമ്പനി സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു. ജെറ്റ് എയർവേഴ്സ് സർവ്വീസ് അവസാനിപ്പിച്ചപ്പോൾ 20,000 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Pingback: കൊച്ചിയിൽ നിന്നും സൗദിയിലേക്ക് ഇൻഡിഗോ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു - MALAYALAM NEWS DESK