വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് ശേഷം യെമനിലെ സയാമീസ് ഇരട്ടകളിലെ യുസുഫിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി

റിയാദ്: വേർപ്പെടുത്തൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം, യെമൻ സയാമീസ് ഇരട്ടകളിലെ യൂസുഫ് എന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങിയതായി മെഡിക്കൽ സംഘം അറിയിച്ചു. ശസ്ത്രക്രിയാ സംഘത്തിന് നേതൃത്തം നൽകിയിരുന്ന ഡോ. മുതാസെം അൽ-സൗബിയാണ് കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വിശദീകരിച്ചത്.

ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്. വെന്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. എങ്കിലും ആരോഗ്യനിലയിൽ സംതൃപ്തിയുണ്ട്. ഇപ്പോൾ കണ്ണുകൾ തുറക്കുന്നുണ്ടെന്നും ഡോ. മുതാസെം അൽ-സൗബി പറഞ്ഞു.

കുട്ടിയെ ഇന്ന് (വ്യാഴാഴ്ച)  എംആർഐക്ക് വിധേയനാക്കുമെന്നും അതിനുശേഷം വെന്റിലേറ്ററിൽ നിന്ന് വേർപെടുത്തുമെന്നും, തുടർന്ന് സാധാരണപോലെ ശ്വസിക്കാൻ കഴിയുമെന്നും അൽ-സൗബി തന്റെ പ്രസ്താവനയിൽ സൂചിപ്പിച്ചു. റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ കുട്ടിയുള്ളത്.

തലകൾ ഒട്ടിപ്പിടിച്ച നിലയിൽ യെമനിൽ ജനിച്ച സയാമീസ് ഇരട്ടകളായ യൂസുഫിനേയും യാസീനേയും ഇക്കഴിഞ്ഞ ആറാം തിയതിയാണ് വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി സൌദിയിലെക്ക് കൊണ്ടുവന്നത്. റിയാദിലെ നാഷണൽ ഗാർഡിന് കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് ഇവരുടെ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ച യാസീൻ എന്ന കുട്ടി മരിച്ചിരുന്നു. രക്തചംക്രമണം കുത്തനെ ഇടിഞ്ഞതും ഹൃദയസ്തംഭനവുമാണ് മരണത്തിലേക്ക് നയിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് ശേഷം യെമനിലെ സയാമീസ് ഇരട്ടകളിൽ ഒരു കുട്ടി മരിച്ചു

Share
error: Content is protected !!