റെഡ് സീ വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ ലൈറ്റിംഗ് സ്ഥാപിക്കൽ പൂർത്തിയായി – വീഡിയോ
സൌദി അറേബ്യയിലെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രധാന റൺവേയിൽ ലൈറ്റിംഗ് കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതായി റെഡ് സീ ഡെവലപ്മെന്റ് കമ്പനി അറിയിച്ചു.
റൺവേയിലെ 400 കിലോമീറ്റർ ദൈർഘ്യത്തിലാണ് ലൈറ്റിംഗ് കേബിളുകൾ സ്ഥാപിച്ചത്. പ്രധാന ദ്വീപിലേക്കുള്ള പ്രവേശന കേന്ദ്രങ്ങളിലൊന്നായ ഷൂറ ദ്വീപ് പാലം ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിലെ വികസന പ്രവർത്തനങ്ങൾ തുടർന്ന് വരുന്നതായും കമ്പനി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം
إنجاز جديد في #مطار_البحر_الأحمر_الدولي، إذ تم الانتهاء من تركيب كابلات إضاءة بطول 400 كم في مدرج المطار الرئيسي. #بإنجازاتنا_نقود pic.twitter.com/z4SpV3DDgN
— شركة البحر الأحمر للتطوير (@TheRedSeaSA) May 18, 2022