സൗദിയിൽ പൊടിക്കാറ്റ് മൂലം ശ്വാസതടസ്സം നേരിട്ടവരുടെ എണ്ണം ഉയർന്നു
സൗദി അറേബ്യയിൽ പൊടിക്കാറ്റ് മൂലം ശ്വാസകോശ സംബന്ധമായ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയർന്നു. വിവിധ മേഖലകളിൽ നിന്നായി ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 127 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 88 പേരെയായിരുന്നു ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നത്. 55 പേർക്ക് സൈറ്റുകളിലെത്തി ആവശ്യമായ പരിചരണം നൽകിയതായും സൗദി റെഡ് ക്രസന്റിന്റെ കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.
പൊടിക്കാറ്റ് മൂലം ശ്വാസകോശ സംബന്ധമായ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം റിയാദ് മേഖലയിൽ 42 ആയി ഉയർന്നു. കൂടാതെ മക്കയിൽ 29, മദീനയിൽ 8, കിഴക്കൻ പ്രവിശ്യയിൽ 16, അസീറിൽ 6, അൽ-ബഹയിൽ 5, ജസാനിൽ 6, ഖാസിമിൽ ഒന്ന്, വടക്കൻ അതിർത്തിയിൽ രണ്ട്, തബൂക്കിൽ 4 എന്നിങ്ങനെയും രോഗം സ്ഥിരീകരിച്ചു. സമാനമായ കേസുകളിൽ ഇത് വരെ 8,915 ഫോൺ കോളുകൾ സൗദി റെഡ് ക്രസന്റിന്റെ കമ്മ്യൂണിക്കേഷൻസ് സെന്ററിന് ലഭിച്ചതായും സൗദി റെഡ് ക്രസന്റിന്റെ ഔദ്യോഗിക വക്താവ് അബ്ദുൾ അസീസ് അൽ സുവൈന പറഞ്ഞു.
രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ പൊടിക്കാറ്റ് ഇന്നും ശക്തമായി തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാഴ്ച കുറക്കും വിധം പൊടിക്കാറ്റ് വ്യപിക്കും. ഷർഖിയ, റിയാദ്, നജ്‌റാൻ, അസീർ, അൽ ബഹ, മക്ക, മദീന, ഹായിൽ എന്നിവിടങ്ങളിലും, അൽ ഖസീം മേഖലകളുടെ കിഴക്കൻ ഭാഗങ്ങളിലും, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്.
മുസാഹിമിയ, അൽ-ഖർജ്, അൽ-ദിരിയ, അൽ-ദലാം, അൽ-അസിമ, ഹോട്ടത് ബാനി തമീം, ഹുറയ്‌മില, അൽ- എന്നിവിടങ്ങളിലും വൈകുന്നേരം ആറ് മണിവരെ പൊടിക്കാറ്റുണ്ടാകും.
കൂടാതെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക