വിദേശ ജോലിക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്; പാസ്‌പോര്‍ട്ട് സേവ പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം

വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവർക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്‌പോര്‍ട്ട് ഓഫീസുകളില്‍നിന്ന് ലഭിക്കാന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന പോലീസിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ഇനി മുതൽ സംസ്ഥാന പോലീസ് ക്ലിയൻറൻസ് സർട്ടിഫിക്കറ്റ് നൽകുകയില്ലെന്ന് പോലീസ് മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓണ്ലൈനായി അപേക്ഷിക്കുവാൻ താഴെ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കാണുക.

  • ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുവാൻ പാസ്‌പോര്ട്ട് സേവ പോര്‍ട്ടല്‍ രജിസ്റ്റർ ചെയ്യണം. അതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുുക https://www.passportindia.gov.in/AppOnlineProject/online/pccOnlineApp
  • Apply for for Police Clearance Certificate ‘ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച ശേഷം സമര്‍പ്പിക്കുക.
  • തുടര്‍ന്ന് view saved submitted application എന്നതില്‍ pay and schedule appointment എന്നത് സെലക്ട് ചെയ്യണം.
  • തുടർന്ന് പണമടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക. അതില്‍ അപേക്ഷയുടെ റഫറന്‍സ് നമ്പര്‍ ഉണ്ടാകും.
  • അപ്പോയ്മെന്റ് ലഭിച്ച തീയതിയില്‍ രേഖകളുടെ ഒറിജിനലും കോപ്പികളും സഹിതം പാസ്‌പോര്ട്ട് സേവാ കേന്ദ്രത്തില്‍ നേരിട്ട് എത്തേണ്ടതാണ്.

സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിനു മാത്രമാണെന്നാണ് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച് മെയ് 09-ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ‘പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്‘ എന്നതിനുപകരം ‘കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല‘ എന്ന സര്‍ട്ടിഫിക്കറ്റാകും ഇനിമുതൽ നല്‍കുക. ഇതാകട്ടെ, സംസ്ഥാനത്തിനകത്തുള്ള ജോലിക്കായോ മറ്റോ മാത്രമാകും നല്‍കുക. ഈ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷകന്‍ ജില്ലാ പോലീസ് മേധാവിക്കോ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കോ അപേക്ഷ നല്‍കണം. 500 രൂപയാണ് ഫീസ്.അപേക്ഷകന്റെ പേരില്‍ ട്രാഫിക്, പെറ്റി കേസുകള്‍ ഒഴികെ ക്രിമിനല്‍കേസുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നല്‍കും. ചിലരാജ്യങ്ങളില്‍ ജോലി ലഭിക്കണമെങ്കില്‍ സ്വഭാവം മികച്ചതാണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി വന്നത്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നവര്‍ക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!