വീഡിയോ – സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു

ജിദ്ദ: ജിദ്ദയിലെ കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. രാജാവ് പൂര്‍ണ ആരോഗ്യവാനാണെന്നും സുഖം പ്രാപിച്ച ശേഷമാണ് ആശുപത്രി വിട്ടതെന്നും പ്രസ്താവനയില്‍ പറയുന്നു.

 

ആശുപത്രിയിലായിരുന്ന രാജാവിന്‍റെ ആരോഗ്യത്തിനായി രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേര്‍ പ്രാര്‍ഥന നടത്തുകയും, പല ഭരണാധികാരികളും ആരോഗ്യവിവരം അന്വേഷിച്ച് വിളിക്കുകയും ചെയ്തിരുന്നു.

Share