സൌദിയിലെ തടവുകാരുമായി ആശയവിനിമയം നടത്താനുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ച് ജയില്‍ വകുപ്പ്
റിയാദ്: സൌദിയിലെ ജയിലുകളില്‍ തടവില്‍ കഴിയുന്നവരുമായി ബന്ധുക്കള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്താനുള്ള സൌകര്യം ഞായറാഴ്ച പ്രാബല്യത്തില്‍ വരും. ആശയവിനിമയം നടത്താനുദ്ദേശിക്കുന്ന ബന്ധുക്കള്‍ അപ്പോയിന്‍മെന്‍റ് എടുക്കേണ്ട നപടിക്രമങ്ങള്‍ ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രിസൺസ് വിശദീകരിച്ചു. ഇതുപ്രകാരം അബ്ശിര്‍ (ABSHER) ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ലോഗിന്‍ ചെയ്ത്, മാനേജ് അപ്പോയിന്‍മെന്‍റ് (MANAGE APPOINMENT) സെലക്ട് ചെയ്ത്, ബുക്ക് ന്യൂ അപ്പോയിന്‍മെന്‍റ് (BOOK NEW APPOINMENT) എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഇന്‍മേറ്റ് വിസിറ്റ് (INMATE VISIT) എന്ന ഓപ്ഷന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ തടവില്‍ കഴിയുന്ന തൊട്ടടുത്ത ബന്ധുക്കളുടെ പട്ടിക കാണും. ഇതില്‍ നിന്നും ആശയവിനിമയം നടത്താന്‍ ഉദ്ദേശിക്കുന്നവരുടെ പേരും തുടര്‍ന്നു ജയിലും സെലക്ട് ചെയ്യണം. ശേഷം തിയ്യതിയും സമയവും തിരഞ്ഞെടുത്ത് അപ്പോയിന്‍മെന്‍റ് പ്രിന്‍റ് ചെയ്യണം.
റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ, ജസാൻ എന്നീ മേഖലകളിലെ ജയിൽ ആസ്ഥാനത്തിനുള്ളിലാണ് ഇതിനായുള്ള സൌകര്യമൊരുക്കുന്നത്. നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് തയ്യാറാക്കിയ സൈറ്റുകൾ വഴി വീഡിയോ കോണ്ഫറൻസിലൂടെയാണ് ആശയവിനിമയത്തിന് സംവിധാനമൊരുക്കിയിട്ടുള്ളത്.
ആദ്യ ഘട്ടമെന്ന നിലയിൽ ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ 11:30 വരെയാണ് വിദൂര സന്ദർശനത്തിന് സമയം അനുവദിച്ചിരിക്കുന്നത്.