രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് തകർച്ചയിൽ: പ്രവാസികൾക്ക് സുവർണ കാലം

യുഎസ് ഡോളറിനെതിരെ രൂപൂയുടെ മൂല്യം വീണ്ടും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. ഡോളറിന് 77.56 നിരക്കിലായിരുന്നു തുടക്കമെങ്കിലും താമസിയാതെ 77.58ലേയ്ക്ക് താഴ്ന്നു. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരത്തേക്കാള്‍ 0.4 ശതമാനമാണ് വീണ്ടും കുറഞ്ഞത്.

പ്രവാസികൾക്ക് വലിയ ആശ്വാസമാണ് രൂപയുടെ മൂല്യ തകർച്ചയോടെ ഉണ്ടായിട്ടുള്ളത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തിൽ പതിവിൽ കവിഞ്ഞ വർധവനുവുണ്ടായിട്ടുണ്ട്. എങ്കിലും മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന തിരക്ക് അനുഭവപ്പെടുന്നില്ലെന്നാണ് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പെരുന്നാളിന് മുമ്പ് തന്നെ പലരും പണം അയച്ച് കഴിഞ്ഞതും, പിന്നീട് ശമ്പളം ലഭിക്കാൻ സമയമായിട്ടില്ലാത്തതും ഇതിന് കാരണമായതായി കരുതപ്പെടുന്നു. കൂടാതെ പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോയ മിക്കവരും തിരിച്ചെത്താത്തതും കാരണമായിട്ടുണ്ട്. എങ്കിലും മോശമല്ലാത്ത തിരിക്ക് പണമയക്കൽ സ്ഥാപനങ്ങളിൽ കണ്ടുവരുന്നു.

 

സൌദിയിൽ സൈബ് ഫ്ലക്സ് 20.53 രൂപയാണ് ഒരു റിയാലിന് നൽകുന്നത്. എ.എൻ.ബി ടെലി മണി 20.39, സാബ് 20.36, ബിൻയാല 20.34, വെസ്റ്റേണ് യൂണിയൻ, അൽ അമൂദി 20.30 എന്നിങ്ങിനെയാണ് ഏറ്റവും കൂടുതൽ നിരക്ക് നൽകുന്ന മറ്റു മണി എക്സചേഞ്ച് സ്ഥാപനങ്ങൾ.

യു.എ.ഇ ദിർഹമിന് ലുലു നൌ 20.68 രൂപയും, യു.എ.ഇ എക്സചേഞ്ച് 20.64 ഉം, ലാറി 20.62 ഉം, ഫർദാൻ, അൽ അൻസാരി എന്നിവർ 20.60 രൂപയുമാണ് ഇന്ന് നൽകുന്നത്.

കുവൈത്ത് ദീനാറിന് 247.75 രൂപയാണ് ഇന്ന് അൽ മുല്ല എക്സ്ചേഞ്ച് നൽകുന്നത്. ബി.ഇ.സി 247 രൂപയും, യുഎഇ എക്സ്ചേഞ്ച് 246.95 രൂപയും ഇന്ന് നൽകുന്നുണ്ട്.

ഖത്തർ റിയാലിന് EZ Remit ൽ 20.95 രൂപയും, AlDar Exchange,  വെസ്റ്റേണ് യൂണിയൻ എന്നിവ 20.86 രൂപയും,  സ്പീഡ് റമിറ്റ് 20.84 രൂപയുമാണ് ഇന്ന് നൽകുന്നത്.

ഒമാനി റിയാലിന് Bank Muscat 197.11 രൂപ നൽകിവരുന്നു. അൽ ജദീദ് 197.11 രൂപയും നൽകി വരുന്നുണ്ട്.

ബഹറൈനി ദീനാറിന് 201.86 രൂപയാണ് യുഎഇ എക്സ്ചേഞ്ചിലെ ഇന്നത്തെ നിരക്ക്. NEC Remit ൽ 201.47 രൂപയും, BIIECO യിൽ 201.46 രൂപയുമാണ് ഇന്നത്തെ വിനിമയ നിരക്ക്.

മറ്റ് ഏഷ്യന്‍ കറസന്‍സികളായ ദക്ഷിണ കൊറിയയുടെ വോണ്‍ 1.05 ശതമാനവും തായ്‌വാന്‍ ഡോളര്‍ 0.5 ശതമാനവും ചൈനീസ് റെന്‍മിന്‍ബി 0.41ശതമാനവും ഫിലിപ്പീന്‍ പെസോ 0.25 ശതമാനവും ഇടിഞ്ഞു.

യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവന്നശേഷം ആഗോളതലത്തിലും രാജ്യത്തും ഓഹരി സൂചികകള്‍ തിരിച്ചടി നേരിട്ടതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്. ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥകള്‍ നേരിടുന്ന മാന്ദ്യ ഭീതിയും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും നിരക്ക് വര്‍ധിപ്പിച്ചേക്കുമന്ന സൂചനയുമൊക്കെ കറന്‍സികള്‍ക്ക് തിരിച്ചടിയായി.

ഇന്നലെ പുറത്തുവിട്ട യുഎസിലെ കഴിഞ്ഞ മാസത്തെ ഉപഭോക്തൃ വില സൂചിക 8.3ശതമാനമായിരുന്നു. 1981നുശേഷമുള്ള ഉയര്‍ന്ന നിരക്കില്‍ സൂചിക തുടരുകയുമാണ്. ഇതോടെ അടുത്ത ഫെഡ് റിസര്‍വിന്റെ യോഗത്തില്‍ അരശതമാനമെങ്കിലും നിരക്ക് വര്‍ധന ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഏപ്രിൽ മാസത്തിലെ പണപ്പെരുപ്പ നിരക്ക് വ്യാഴാഴ്ച പ്രഖ്യാപിക്കും. മാര്‍ച്ചിലെ 6.95 ശതമാനത്തില്‍നിന്ന് 7.40 ശതമാനമായി നിരക്ക് ഉയരുമെന്നാണ് കരുതപ്പെടുന്നത്. വിലക്കയറ്റം തുടരുന്ന സാഹചര്യത്തില്‍ ജൂണിലെ എംപിസി യോഗത്തിലും നിരക്ക് വര്‍ധന പരിഗണിക്കാനിടയുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!