ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മറ്റി ഫാമിലി ഫെസ്റ്റ് സംഘടിപ്പിച്ചു
റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി ഈദ്, വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ഫാമിലി ഫെസ്റ്റ് സംഘടിപ്പിച്ചു. എക്സിറ്റ് 18 ലെ അൽ സാലിഹ് ഇസ്തിറാഹിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് എം.ടി ഹർഷാദ് അധ്യക്ഷനായിരുന്നു. അബ്ദുൽ കരീം കൊടുവള്ളി ആമുഖപ്രഭാഷണം നടത്തി. സാംസ്ക്കാരിക പരിപാടി ഒ.ഐ.സി.സി.സെൻട്രൽ കമ്മിറ്റി ട്രഷറർ നവാസ് വെള്ളിമാട്കുന്ന് ഉൽഘാടനം ചെയ്തു.ബഷീർ പാരഗൺ മുഖ്യാഥിയായിരുന്നു.
ഒ.ഐ.സി.സി.റിയാദ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ മണ്ഡലങ്ങളിലും നിർമ്മിച്ച് നൽകി വരുന്ന ഇന്ദിരാജി സ്നേഹഭവന പദ്ധതി മറ്റു സംഘടനകൾക്ക് ഒരു മാതൃകയാണന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ സാമൂഹിക സംസ്ക്കാരിക പ്രവർത്തകർ, ഒ.ഐ.സി.സി ഗ്ലോബൽ ,നാഷണൽ സെൻട്രൽ ,ജില്ലാ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ നേർന്നു. ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുണാഗപള്ളി, ഷാനവാസ് മുനമ്പത്ത്, സിദ്ധീഖ് കല്ലുപറമ്പൻ, നിഷാദ് ആലങ്കോട്, റസാഖ് പൂക്കോട്ട് പാടം, നസറുദ്ധീൻ വി.ജെ, മൈമൂന ടീച്ചർ, ഷഫീഖ് കിനാലൂർ, അലക്സ് കോട്ടയം, സലീം അർത്തിയിൽ, സജീർ പൂന്തുറ, സുഗതൻ നൂറനാട്, ബഷീർ കോട്ടയം, കെ.കെ.തോമസ്, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, അമീർ പട്ടണം, നാദിർഷ റഹിമാൻ, റഫീഖ് എരഞ്ഞിമാവ്, സഫാദ് അത്തോളി എന്നിവർ സംസാരിച്ചു.
ഒ.ഐ.സി.സി കുടുംബാഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ പരിപാടിയുടെ ശ്രദ്ധയാകർഷിച്ചു. ഷാഹിന ടീച്ചർ ചിട്ടപ്പെടുത്തിയ ഫ്യൂഷൻ ഡാൻസ്, ചിലങ്ക ന്യത്തവേദിയുടെ ഒപ്പന, ആസിഫ് വടകര, അൻവർ കൊടുവള്ളി, അൽത്താഫ് കോഴിക്കോട്, ഷാജി നിലമ്പൂർ,ഫിദ ബഷീർ, അനാമിക സുരേഷ്, സഫ ഷിറാസ്, അബിനന്ദ എന്നിവർ അവതരിപ്പിച്ച ഗാനമേളയും പരിപാടികൾക്ക് മാറ്റേകി. ഷിഹാബ് കൈതപ്പൊയിൽ, നാസർ മാവൂർ, ജോൺ കക്കയം, മാസിൻ, ഹാറൂൺ കൊടിയത്തൂർ, നിഷാദ്, യൂസഫ് കൊടിയത്തൂർ, ജബ്ബാർ കക്കാട്, സാദിഖ് വലിയപറമ്പ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.വൈശാഖ്, ഫാത്തിമ ഫിദ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.പ്രോഗ്രാം കൺവീനർ ഉമർ ഷരീഫ് സ്വാഗതവും, സെക്രട്ടറി അശ്റഫ് മേച്ചീരി നന്ദിയും പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക