ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടയാൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുമോ ? ട്രാഫിക് വിഭാഗം വിശദീകരിക്കുന്നു
ഒരു കണ്ണ് നഷ്ടപ്പെട്ടയാൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുമോ എന്ന കാര്യത്തിൽ സൗദി ട്രാഫിക് വിഭാഗം വ്യക്തത വരുത്തി.
ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുവാൻ മെഡിക്കൽ പരിശോധനയിൽ വിജയിക്കണമെന്നും, അതിന് വാഹനം ഓടിക്കുന്നതിന് തടസ്സങ്ങളുണ്ടാക്കുന്ന രോഗങ്ങളിൽ നിന്നും വൈകല്യങ്ങളിൽ നിന്നും സുരക്ഷിതരായിരിക്കൽ നിർബന്ധമാണെന്നും ട്രാഫിക് വിഭാഗം പറഞ്ഞു.
ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെടുകയും രണ്ടാമത്തെ കണ്ണ് പൂർണ്ണമായും കാഴ്ചയുള്ളതുമായ പ്രത്യേക പരിഗണനയർഹിക്കുന്ന വ്യക്തിക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുമോ എന്ന് അന്വോഷിച്ചവർക്ക് മറുപടിയായാണ് ട്രാഫിക് വിഭാഗം ഇക്കാര്യം വിശദീകരിച്ചത്.
പുതിയ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും മുമ്പുള്ള മെഡിക്കൽ പരിശോധനയിൽ രണ്ട് കണ്ണുകളുടേയും കാഴ്ച സാധാരണയായി പരിശോധിക്കാറുണ്ട്. ട്രാഫിക് വിഭാഗം നൽകുന്ന വിശദീകരണമനുസരിച്ച് ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടാലും, ഒരു കണ്ണ് പൂർണമായും നഷ്ടപ്പെട്ടാലും അത് വാഹനം ഓടിക്കുന്നതിന് തടസ്സമാകുന്ന വൈകല്യമായി കണക്കാക്കി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാതിരിക്കാൻ കാരണമാകുന്നതാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക