ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ചികില്‍സയിലായിരുന്ന മലയാളി യുവാവ് ഖത്തറിൽ മരിച്ചു. ഓമശ്ശേരി കൊറ്റിവട്ടം മുളയത്ത് സ്വദേശി കെ.വി. അബ്ദുല്‍ നാസറാണ് മരിച്ചത്. 29 വയസ്സായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്.  രണ്ട് മാസത്തോളമായി ഖത്തറിലെ ഹമദ് ഹോസ്പിറ്റലിൽ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.

കഴിഞ്ഞ ആറ് വര്‍ഷമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് അർബുദം ബാധിച്ചതും ചികിത്സ തേടിയതും.  കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി കൊറ്റിവട്ടം മുളയത്ത് ഹുസൈൻ മുസ്ലിയാരും ഫാത്വിമയുടേയും മകനാണ് മരിച്ച നാസർ.

നാജിയ നസ്‌റിന്‍ ആണ് ഭാര്യ. ന്യൂഹ അസ്മിന്‍ മകളാണ്. മുഹമ്മദ് ഷാഫി(ഖത്തര്‍) ,മുഹമ്മദ് സ്വാദിഖ് എന്നിവര്‍ സഹോദരങ്ങളും നസീമ ,റഹിയാനത്ത് എന്നിവര്‍ സഹോദരിമാരുമാണ്. രിസാലസ്റ്റഡി സർക്കിൾ ദോഹ ദീദ് യുണിറ്റ് പ്രവർത്തകനായിരുന്നു.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഞായറാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണെന്ന് തിരുവമ്പാടി മണ്ഡലം കെഎംസിസി പ്രവർത്തകർ അറിയിച്ചു.

📍 വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

Share
error: Content is protected !!