ക്യൂബയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വൻ സ്ഫോടനം. 22 പേർ മരിച്ചു – വീഡിയോ
ക്യൂബയിലെ ഏറ്റവും പ്രധാനപ്പെട്ട പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നിൽ നടന്ന വൻ സ്‌ഫോടനത്തിൽ 22 പേർ മരിച്ചു. 60-ലധികം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓൾഡ് ഹവാനയിലെ സരട്ടോഗ ഹോട്ടലാണ് സ്ഫോടനത്തിൽ തകർന്നത്. ഹോട്ടലിന് പുറത്ത് നിർത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കറിന് തീപിടിച്ച് പൊട്ടിത്തെറിച്ച് കെട്ടിടത്തിന്റെ നിരവധി നിലകൾ തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനം നടന്നുവരികയാണ്. മരിച്ചവരിൽ ഗർഭിണിയും ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ക്യൂബൻ പ്രസിഡൻസി അറിയിച്ചു. പരിക്കേറ്റവർ സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്.
സ്‌ഫോടനത്തെ തുടർന്ന് കറുത്ത പുകപടലങ്ങളും പൊടിപടലങ്ങളും ആകാശത്തേക്ക് ഉയരുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഹോട്ടലിന് തൊട്ടുപിന്നിൽ പ്രവർത്തിക്കുന്ന സ്‌കൂളിനെ സ്ഫോടനം ബാധിച്ചിട്ടില്ല. അതിലെ എല്ലാ കുട്ടികളെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനൽ കേടുപാടുകൾ സംഭവിച്ച സ്ഥലം സന്ദർശിച്ചു. ഇത് ബോംബോ ആക്രമണമോ അല്ല, നിർഭാഗ്യകരമായ അപകടമാണ് എന്ന് പ്രസിഡന്റ് പറഞ്ഞു. കോവിഡ് -19 പാൻഡെമിക് മൂലമുണ്ടായ പ്രയാസകരമായ രണ്ട് വർഷങ്ങളിൽ നിന്ന് രാജ്യത്തെ ടൂറിസം മേഖല വീണ്ടും ഉയർന്നുവരുന്നതിനിടെയാണ് സംഭവം.
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T
🇨🇺 Cuba: Explosão destrói parte do Hotel Saratoga, em Havana, e deixa ao menos 9 mortos e 40 feridos; veja vídeo
Acidente foi causado por vazamento de gás e presidente cubano descarta atentado; 11 vítimas estão em estado grave pic.twitter.com/hhuSXKHcsw— Thiago Fec 🦁🇫🇷 (@thiagofec1918) May 7, 2022