“ജിദ്ദ ജംഗിൾ” മൃഗശാലയിലേക്ക് ചൊവ്വാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.

ജിദ്ദ: ജിദ്ദ സീസണിൻ്റെ ഭാഗമായി ഒരുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മൃഗശാലയിലേക്ക് ചൊവ്വാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. ജിദ്ദ ജംഗിൾ എന്ന് പേരിട്ടിരിക്കുന്ന മൃഗശാല 6 ലക്ഷം  മീറ്റർ വിസ്തൃതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.

150 വർഷത്തിലധികം പ്രായമുള്ള മൃഗങ്ങൾ ഉൾപ്പെടെ 1,000-ലധികം ഇനം വന്യമൃഗങ്ങൾ ഇവിടെയുണ്ടാകും. കൂടാതെ 8000 മീറ്ററോളം അടച്ച പ്രദേശത്തായി ഇരുനൂറിലധികം അപൂർ പക്ഷികളേയും സന്ദർശകർക്ക് കാണാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

സന്ദർശകർക്ക് മൃഗങ്ങളുമായി ഇടപഴുകുവാനും രസകരമായ നിമിഷങ്ങൾ അനുഭവിക്കുവാനും ജിദ്ദ ജംഗിളിൽ  അവസരമുണ്ടാകും. മിഡിൽ ഈസ്റ്റിൽ തന്നെ ആദ്യമായാണ് സന്ദർശകർക്ക് കൊടുവനത്തിൻ്റെ അനുഭൂതി നേടാനും, വനത്തിലൂടെ സഞ്ചരിച്ച് വന്യമൃഗങ്ങളുടെ യഥാർത്ഥ ആവാസവ്യവസ്ഥയിൽ കണ്ടെത്താനും  അനുഭവിക്കാനും അവസരമൊരുക്കുന്നത്. കൂടാതെ നിരവധി ലൈവ് ഷോകളും ഉണ്ടായിരിക്കും.

തനതായ ആഫ്രിക്കൻ വനങ്ങൾക്ക് സമാനമായ രീതിയിൽ പ്രകൃതിദത്ത കാടിനെ അനുകരിച്ചുകൊണ്ടാണ് വനം തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ കുട്ടികൾക്കായി വിനോദ ശിൽപശാലകൾ, കളിസ്ഥലങ്ങൾ, സാഹസികതകൾ, റെസ്റ്റോറന്റുകൾ, സന്ദർശകർക്ക് ദിവസേന പ്രദർശനങ്ങൾ നടത്താൻ തിയേറ്റർ എന്നിവയും ജിദ്ദ ജംഗിളിൻ്റെ ഭാഗമായുണ്ട്. സന്ദർശകർക്ക് പ്രകൃതിയുടെ മടിത്തട്ടിൽ വിനോദത്തിന്റെയും വിജ്ഞാനത്തിൻ്റേയും അവിസ്മരണീയമായ അനുഭവം നൽകുന്നതിനായി ആഫ്രിക്കൻ പരിസ്ഥിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉഷ്ണമേഖലാ കാടിന്റെ സ്വഭാവങ്ങളോടെയാണ് “ജിദ്ദ ജംഗിൾ” രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T
Share
error: Content is protected !!