വിദ്വോഷ പ്രസംഗം: പി.സി ജോർജിൻ്റെ ജാമ്യ ഉത്തരവ് പുറത്ത്. പോലീസിന് രൂക്ഷ വിമർശനം

വിദ്വോഷ പ്രസംഗ കേസിൽ പി.സി ജോർജിൻ്റെ ജാമ്യ ഉത്തരവ് പുറത്തായി. പോലീസിനെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. അറസ്റ്റിന്‍റെ കാരണം കോടതിയെ ബോധ്യപ്പെടുത്താന്‍ പെലീസിനായില്ലെന്നും പ്രസ്തുത കേസില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് മാധ്യമങ്ങൾ പുറത്ത് വിട്ടു.

പി.സി ജോര്‍ജിനെതിരെ ചുമത്തിയത് പ്രോസിക്യൂഷനെ കേൾക്കാതെ തന്നെ ജാമ്യം നൽകാവുന്ന കുറ്റമാണ്. പി.സി ജോർജിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും, അതുകൊണ്ട് ജുഡീഷ്യൽ കസ്റ്റഡിയിൽവെക്കേണ്ട കാര്യമില്ലെന്നും മുൻ എം.എൽ.എ ഒളിവിൽ പോകുമെന്ന് കരുതുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റിന്റെ കാരണം വ്യക്തമല്ലാത്തതിനാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാളെ അപ്പീൽ ഫയൽ ചെയ്യാനുള്ള നീക്കത്തിലാണ് പ്രോസിക്യൂഷൻ. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് അപ്പീൽ നൽകുന്നത്. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും ആലോചനയിലുണ്ട്.

വിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം നൽകിയത് സർക്കാറിന് തിരിച്ചടിയായിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടും ജാമ്യം കിട്ടിയതിനെ പൊലിസ് ഗൗരവമായാണ് കാണുന്നത്.

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

Share
error: Content is protected !!