പെരുന്നാൾ ആഘോഷത്തിനിടെ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് പേർ മരിച്ചു

ഖത്തറിൽ പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി മരുഭൂമിയിലേക്ക് പുറപ്പെട്ട വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിലാണ്. പൊന്നാനി മാറഞ്ചേരി പുറങ്ങ്‌ കുണ്ടുകടവ്‌ കളത്തിൽപടിയിൽ താമസിക്കുന്ന റസാഖ്‌ (31), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത്​ മങ്ങാട്ട് (37), കോഴിക്കോട്​ സ്വദേശി ഷമീം മാരൻ കുളങ്ങര (35) എന്നിവരാണ് മരണപ്പെട്ടത്. സജിത്തിന്റെ ഭാര്യയും ഒന്നരവയസുള്ള കുഞ്ഞും അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഭാര്യ പരിക്കുകളോടെ ഹമദ്​ മെഡിക്കൽകോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലാണ്​. കുഞ്ഞിന് പരിക്കുകidളൊന്നുമില്ലെന്നാണ് ലഭ്യമാവുന്ന വിവരം. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഉം സയ്ദ് സീലൈൻ മരുഭൂമിയിലെത്തിയതായിരുന്നു ഇവർ.

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മുഐതറിൽ നിന്നും രണ്ടു വാഹനങ്ങളിലായാണ് സുഹൃത്തുക്കളുടെ സംഘം യാത്ര തിരിച്ചത്.  ഇവർ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ മരുഭൂമിയിലെ കല്ലിൽ തട്ടി തലകീഴായി മറിഞ്ഞുവെന്നാണ് ഇപ്പോൾ ലഭ്യമാവുന്ന വിവരം. ഉടൻ എയർ ആംബുലൻസെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ മൂവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. സജിത്തിന്റെ വാ​ഹനം ഓടിച്ച ഡ്രൈവർ ശരൺജിത് ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കണ്ണൂർ ഇരട്ടി ഉളിക്കൽ സ്വദേശിയാണ് ഇദ്ദേഹം. വാഹനത്തിലുണ്ടായിരുന്ന യുവതിക്കും കുഞ്ഞിനും പരിക്ക് ഗുരുതരമല്ല.

മൃതദേഹം വക്​റയിലെ ഹമദ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോ​ഗിക നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ്​ മുഐതറിൽ നിന്നും രണ്ടു വാഹനങ്ങളിലായാണ്​ സുഹൃത്തുക്കളുടെ സംഘം യാത്ര തിരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു റസാഖ്​. സജിത്ത്​ വുഖൂദ്​ പെട്രോൾ സ്​റ്റേഷനിൽ ജീവനക്കാരനാണ്​. തൃശൂർ അകത്തിയൂർ അക്കികാവ് അറക്കൽ അണ്ടിപ്പാട്ടിൽ മുഹമ്മദലിയാണ് റസാഖിന്‍റെ പിതാവ്.

 

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

Share
error: Content is protected !!