രഹസ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രം കണ്ടെത്തി. നിരവധി ഏഷ്യൻ തൊഴിലാളികൾ അറസ്റ്റിൽ

റിയാദ്: സൌദി തലസ്ഥാനമായ റിയാദിലെ ബത്ഹയിൽ നടന്ന പരിശോധനയിൽ ചൂതാട്ട കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്നും നിരവധി ഏഷ്യൻ തൊഴിലാളികൾ പിടിയിലായിട്ടുണ്ട്. പിടിയിലായവർ ഏതെല്ലാം രാജ്യക്കാരാണെന്ന കാര്യം ഇപ്പോൾ വ്യക്തമല്ല. മലയാളികളുടെ പ്രാധന കേന്ദ്രമാണ് റിയാദിലെ ബത്ഹ.

റിയാദിലെ പല ഭാഗങ്ങളിലും നടന്ന് വരുന്ന ജോയിൻ്റ് ഓപ്പറേഷനിലൂടെയാണ് ബത്ഹ ഗുറാബിയിലെ ചൂതാട്ട കേന്ദ്രവും കണ്ടെത്തിയത്. ഒരു കെട്ടിടത്തിന് മുകളിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പരിശോധനയിലൂടെ ചൂതാട്ടത്തിനുപയോഗിച്ചിരുന്ന നിരവധി ഉപകരണങ്ങളും പിടിച്ചെടുത്തു. സിസിടിവി ക്യാമറ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളുപയോഗിച്ച് വളരെ രഹസ്യമായാണ് ചൂതാട്ട കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

പരിശോധനയിൽ മറ്റു ചില സ്ഥാപനങ്ങളിലെ നിരവധി ലംഘനങ്ങളും പിടിക്കപ്പെട്ടു. വൈദ്യുതി ലംഘനങ്ങൾ, മനുഷ്യോപയോഗത്തിന് അനുയോജ്യമല്ലാത്ത മാംസം സൂക്ഷിച്ച് വെക്കൽ തുടങ്ങിയ ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

 

 

 

 

പരിശോധനയുടെ വീഡിയോ കാണാം

 

Share
error: Content is protected !!