വിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിന് ജാമ്യം; യൂസുഫലിയെക്കുറിച്ചുള്ള പരാമർശം തിരുത്തി

വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ കേരള ജനപക്ഷം നേതാവ് പി.സി. ജോർജിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിവാദപ്രതികരണങ്ങള്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. വിദേഷ്വ പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് പോലീസ് സ്വമേധയാ കേസെടുത്തത്.  14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസ് റിപ്പോർട്ട് നൽകിയിരുന്നു.

എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായി പി.സി ജോർജ് ജാമ്യം ലഭിച്ച ശേഷം പറഞ്ഞു. പിണറായി വിജയന്‍റെ തീവ്രവാദ മുസ്‌ലിംകൾക്കുള്ള റമദാൻ സമ്മാനമാണ് തന്‍റെ അറസ്റ്റും ഈ പ്രകടനവും. വിളിച്ച് പറഞ്ഞാൽ ഞാൻ പൊലീസിൽ ഹാജരാകുമായിരുന്നു. ഹി​ന്ദു​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത് പറഞ്ഞതിൽ ഒരു കാര്യം തിരുത്താനുണ്ട്. യൂസുഫലിയെക്കുറിച്ച് പറഞ്ഞത് തിരുത്തുന്നു. യൂസുഫലി സാഹിബ് മാന്യനാണ്. അദ്ദേഹത്തിന് എതിരായോ അപമാനിക്കാനോ ഉദ്ദേശിക്കുന്നില്ല. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് പിൻവലിക്കുകയാണെന്നും ജോർജ് പറഞ്ഞു.

ഞാൻ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചുനിൽക്കുന്നു. തെറ്റ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ പിൻവലിച്ചിട്ടുണ്ട്. എനിക്ക് അതിൽ മടിയില്ല. ഹിന്ദു മഹാസമ്മേളനത്തിൽ മുസ്‌ലിം തീവ്രിവാദികകളുടെ വോട്ട് എനിക്ക് വേണ്ട എന്നാണ് പറഞ്ഞത്. ഇന്ത്യാ രാജ്യത്തെ സ്‌നേഹിക്കാത്തെ മുസ്‌ലിമിന്റെയും ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും വോട്ട് വേണ്ടെന്ന് പറഞ്ഞ ഞാനെങ്ങനെ വർഗീയവാദിയാകും?- ജോർജ് ചോദിച്ചു.

ഒരു മതസമുദായത്തിൽപെട്ടവരുടെ ഹോട്ടലുകളിൽ വന്ധ്യംകരിക്കാനുള്ള ശ്രമം നടത്തുന്നതായുള്ള പ്രസ്താവനയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വയനാട്ടുനിന്നുള്ള ഒരു ചെറുപ്പക്കാരൻ തന്നോട് കരഞ്ഞുകൊണ്ടു പറഞ്ഞ കാര്യമാണിത്. അത് വായിച്ച പുസ്തകത്തിലും അത്തരത്തിലുള്ള കാര്യങ്ങളുണ്ടായിരുന്നുവെന്നും ജോർജ് പറഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം അ​ന​ന്ത​പു​രി ഹി​ന്ദു​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്ക​വെ​യാ​ണ്​ പി.​സി. ജോ​ർ​ജ്​ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ വിദ്വേഷ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്. കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങിയ വ്യാജ ആരോപണങ്ങളാണ് പി.സി. ജോർജ് പ്രസംഗിച്ചത്.

വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ​പോപുലർ ഫ്രണ്ട്, കേ​ര​ള മു​സ്​​ലിം ജ​മാഅ​ത്ത് കൗ​ൺ​സി​ൽ, സി.​പി.​എം സെ​ക്ര​ട്ടേ​റി​യ​റ്റ്, പി.​ഡി.​പി അടക്കം പി.സി. ജോർജിനെതിരെ രംഗത്തുവരികയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ഡി.ജി.പി അനിൽകാന്തിന്‍റെ നിർദേശപ്രകാരമാണ് ജോർജിനെതിരെ കേസെടുത്തത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

 

Share
error: Content is protected !!