കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കുന്ന സൌദിയിലെ സ്ഥലങ്ങളും സമയവും വിശദമായി അറിയാം. 6 ദിവസം നീണ്ടു നില്‍ക്കുന്ന പെരുന്നാളാഘോഷം തിങ്കളാഴ്ച ആരംഭിക്കും

ജിദ്ദ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കരിമരുന്നു പ്രകടനങ്ങളുടെ വിശദാംശങ്ങള്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് അതോറിറ്റി പുറത്തുവിട്ടു.  പെരുന്നാള്‍ ദിവസമായ തിങ്കളാഴ്ചയാണ് കരിമരുന്ന് പ്രയോഗങ്ങള്‍ ആരംഭിക്കുക. ജിദ്ദയില്‍ രാത്രി 9:30-നും മറ്റ് നഗരങ്ങളില്‍ രാത്രി 9 മണിക്കും വെടിക്കെട്ട് ആരംഭിക്കും.

 

റിയാദിലെ ബോളിവാര്‍ഡ് സിറ്റി,

ബുറൈദയിലെ കിംഗ് അബ്ദുല്ല നാഷണല്‍ പാര്‍ക്ക്,

അല്‍കോബാറിലെ വാട്ടര്‍ ഫ്രന്‍റ്,

ജിദ്ദയിലെ ആര്‍ട്ട് പ്രോമെനെയിഡ്,

ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് റോഡ്,

മദീനയിലെ കിംഗ് ഫഹദ് സെന്‍ട്രല്‍ പാര്‍ക്ക്,

അബഹയിലെ സദ പാര്‍ക്ക്

അല്‍ബാഹയിലെ പ്രിന്‍സ് ഹുസ്സാം പാര്‍ക്ക്,

നജ്റാനിലെ പ്രിന്‍സ് ഹസ്ലൂല്‍ ബിന്‍ അബ്ദുള്‍ അസീസ് സ്പോര്‍ട്ട്സ് സിറ്റി,

ജിസാനിലെ ബീച്ച്

ഹായിലില്‍ അല്‍മുഖവ വാക്ക് വേ

അറാറില്‍ അറാര്‍ മാളിന് സമീപത്തുള്ള ഗാര്‍ഡന്‍

സക്കാക്കയിലെ അല്‍റബ് വ വാക്ക് വേ

തബൂക്കിലെ തബൂക് സെന്‍ട്രല്‍ പാര്‍ക്ക്

തബൂക്കിലെ റോസ് ഗാര്‍ഡന്‍

 

എന്നിവയാണ് കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കുന്ന സ്തലങ്ങള്‍

Share
error: Content is protected !!