ഫൈനൽ എക്സിറ്റിൽ പോകാനിരിക്കെ, സൗദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി സൌദിയിൽ വാഹനപകടത്തിൽ മരിച്ചു. സൌദിയിലെ ഖമീസ് മുശൈത്തിലെ അൽ ഫറൈനിൽ വെള്ളിയാഴ്ചയാണ് സംഭവം. ആലപ്പുഴ ക്ഷണപുരം സ്വദേശി മുണ്ടക്കോട്ട വടക്കേതിൽ കുമാരൻ മകൻ രജിത്ത് എന്ന രാജീവാണ് വാഹനപകടത്തിൽ മരിച്ചത്. 41 വയസ്സായിരുന്നു.
രജിത്ത് ഓടിച്ചിരുന്ന ട്രൈലർ മറിഞ്ഞാണ് അപകടമുണ്ടായത്. ഭാര്യ: സന്ധ്യ, മകൾ: ലോട്ടസ്. മൃതദേഹം അഹദറുഫൈദ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസീർ പ്രവാസി സംഘം ലഹദ് ഏരിയാ റിലീഫ് കൺവീനർ മണികണ്ഠന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വരികയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക