മഴക്ക് സാധ്യത: സൗദിയിൽ പെരുന്നാൾ നിസ്കാരം പള്ളികളിലേക്ക് മാറ്റാൻ നിർദ്ദേശം
സൗദിയിൽ ഇത്തവണ പെരുന്നാൾ പ്രാർത്ഥനകൾക്ക് പള്ളികളിൽ സൗകര്യമൊരുക്കാൻ നിർദ്ദേശം. വരും ദിവസങ്ങളിൽ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് സാധ്യതയുള്ളതിനാൽ, അത്തരം പ്രദേശങ്ങളിൽ ഈദ്ഗാഹുകൾക്ക് പകരമായി പള്ളികളിൽ സൗകര്യമൊരുക്കാനാണ് ഇസ്‌ളാമിക കാര്യ മന്ത്രാലയം നിർദ്ദേശം നൽകിയത്. എന്നാൽ മഴയില്ലാത്ത പ്രദേശങ്ങളിൽ ഈദ് ഗാഹുകളൊരുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞാൽ ഈദുൽ ഫിത്തർ നിസ്‌കാരം ആരംഭിക്കാം. എന്നാൽ മുൻകരുതൽ നടപടികൾ പാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. രാജ്യത്തുടനീളം നിരവധി പള്ളികളും ഈദ്ഗാഹുകളും പെരുന്നാൾ നിസ്‌കാരത്തിന് വിശ്വാസികളെ സ്വീകരിക്കുന്നതിനായി ഒരുങ്ങി കഴിഞ്ഞു. റമദാൻ 29ന് ശനിയാഴ്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാനും അധികൃതർ നിർദ്ദേശിച്ചു. ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാൽ ഞായറാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഇല്ലെങ്കിൽ ഞായറാഴ്ച റമദാൻ 30 പൂർത്തിയാക്കി, മെയ് 2ന് തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ ആഘോഷം.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd