റമദാൻ 29ാം രാവിൽ തിങ്ങിനിറഞ്ഞ് ഹറം പള്ളികൾ. ഖത്തമുൽ ഖുർആൻ പ്രാർത്ഥനയിൽ പൊട്ടികരഞ്ഞ് ഹറം ഇമാമുമാർ – വീഡിയോ

വിശുദ്ധ റമദാനിൻ്റെ 29ാം രാവിൽ മക്കയിലേയും മദീനയിലേയും ഹറം പള്ളികളിൽ ലക്ഷകണക്കിന് വിശ്വാസികളെത്തി. അവസാനത്തെ വെള്ളിയാഴ്ച നടന്ന ജുമുഅ നിസ്കാരത്തിനെത്തിയവരെ കൊണ്ടും  ഇരു ഹറമുകളും നിറഞ്ഞ് കവിഞ്ഞു. രാത്രിയിലെ തറാവീഹ് നിസ്കാരത്തിനും, ഖിയാമുല്ലൈൽ നിസ്കാരത്തിലും ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കാളികളായി.

മക്കയിലെ ഹറം പള്ളിയിലെ ഖത്തമുൽ ഖുർആൻ പ്രാർത്ഥനക്ക് ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് നേതൃത്വം നൽകി. കോവിഡ് മഹാമാരിമൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും വിശ്വാസികൾക്ക് ഇത് പോലെ ഹറമുകളിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുവാൻ അവസരമുണ്ടായിരുന്നില്ല. പ്രാർത്ഥനകളിൽ പലപ്പോഴും ഇമാമുമാർ പൊട്ടിക്കരഞ്ഞു. വിശുദ്ധ ഖുർആൻ പാരായണം പൂർത്തീകരിക്കുന്നദിവസം നടന്ന പ്രത്യേക പ്രാർത്ഥനയായ ഖതമുൽ ഖുർആൻ ദുആയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം കണ്ണീർപൊഴിച്ചു.

സൌദിയിൽ വാരാന്ത്യ അവധിയും, പെരുന്നാൾ അവധിയും ആരംഭിച്ചതും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പെരുന്നാൾ അവധി ആരംഭിച്ചതും മൂലം സ്വദേശികളും വിദേശികളുമുൾപ്പെടെ ലക്ഷകണക്കിന് വിശ്വാസികൾ ഹറമുകളിലേക്കൊഴുകി. പാപമോചനവും പുണ്ണ്യവും തേടി ഹറമുകളിലെത്തിയ വിശ്വാസികളെ സ്വീകരിക്കുവാൻ ഹറം വകുപ്പും വിപുലമായ ക്രമീകരണങ്ങളൊരുക്കിയിരുന്നു. 60 ലക്ഷത്തിലേറെ പേർ റമദാനിൽ ഇത് വരെ ഉംറ നിർവ്വഹിച്ചുവന്നൊണ് കണക്ക്.  അവസാന ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നാനൂറോളം ജീവനക്കാരെ പ്രത്യേകമായി ഹറമുകളിൽ നിയമിച്ചിട്ടുണ്ട്.

ഹറമുകളിലെ തിരക്ക് കുറക്കുന്നതിനായി ഹറം പരിസരങ്ങളിലുള്ളവർ തൊട്ടടുത്ത പള്ളികളിൽ  വെച്ച് പ്രാർത്ഥനകളിൽ പങ്കെടുക്കണമെന്ന് സുരക്ഷാ വിഭാഗം എസ്എംസുകൾ അയച്ചിരുന്നു. മദീനയിലെ പ്രവാചകൻ്റെ പള്ളിയിലും വൻ തിരക്ക് അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി മദീനയിൽ റൌദാ ശരീഫിലേക്ക് റമദാൻ 27 മുതൽ ശവ്വാൽ രണ്ട് വരെ പ്രവേശനം നിറുത്തിവെച്ചിരിക്കുകയാണ്. മദീനയിൽ പ്രവാചക പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിന് ശൈഖ് അബ്ദുല്ല അല്‍ബഈജാനും ഖത്തമുൽ ദുആക്ക് ഷൈഖ് സലാഹ് അൽ ബുദൈറും നേതൃത്വം നല്‍കി.

 

മക്ക ഹറം പള്ളിയിലെ തറാവീഹ് – ഖത്തമുൽ ഖുർആൻ ദുആ (ഡോ.ഷൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ്)

 

മദീനയിലെ പ്രവാചക പള്ളിയിൽ നടന്ന ഖത്തമുൽ ദുആ (ഷൈഖ്. സലാഹ് അൽ ബുദൈർ)

 

 

റദമാൻ 29 ലെ ഹറം പള്ളികളില ചിത്രങ്ങൾ കാണാം

 

 

 

 

Share
error: Content is protected !!