തവക്കൽന പുതിയ ആപ്പ് പുറത്തിറക്കി. തവക്കൽന ഖിദ്മാത്തിൽ 140 ലധികം സേവനങ്ങൾ

https://play.google.com/store/apps/details?id=sa.gov.nic.twkhayat

 

സൗദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി 140-ലധികം ഇലക്ട്രോണിക് സേവനങ്ങൾ  അനായാസമായി ലഭ്യമാക്കുന്നതിനായി തവക്കൽനാ ഖിദ്മാത്ത് (സർവീസസ്) ആപ്ലിക്കേഷൻ പുറത്തിറക്കി.

ഡ്രൈവിംഗ് ലൈസൻസുകൾ, ഇൻഷുറൻസ്, പാസ്‌പോർട്ടുകൾ, ചെക്കുകൾ, ഏജൻസികൾ, സർക്കാർ ഏജൻസികൾ അംഗീകരിച്ച ഡിജിറ്റൽ വാലറ്റ്, ഇവന്റ് സേവനങ്ങൾ, പൊതു സേവനങ്ങൾ, ഇഹ്‌സാൻ ഉപയോഗിച്ച് സംഭാവന നൽകൽ, ഡാറ്റ മെച്ചപ്പെടുത്തൽ, തവക്കൽനാ കോഡ്, മൊബൈൽ നമ്പർ ഐഡന്റിഫിക്കേഷൻ എന്നിവയുടെ അവലോകനം തുടങ്ങി വിവിധ സേവനങ്ങൾ പുതിയ ആപിൽ ഉണ്ട്.

ആരോഗ്യ പാസ്‌പോർട്ടും, കൊറോണ പരിശോധന, വാക്‌സിൻ സേവനങ്ങൾ, യാത്രാ ആവശ്യകതകൾ, ഗതാഗത സമയത്ത് ആവശ്യമായ പെർമിറ്റുകൾ കൈകാര്യം ചെയ്യൽ തുടങ്ങിയ കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട സേവനങ്ങളിൽ മാത്രമാണ് നിലവിലുള്ള “തവകൽന” ആപ്ലിക്കേഷൻ ഉപയോഗപ്പെടുന്നത്.

എന്നാൽ പുതിയ തവക്കൽനാ സർവീസസ് ഒരു വ്യക്തിയുമായി ബന്ധപ്പെട്ട 140 ലധികം സർവീസുകൾ ഒരു സ്ഥലത്ത് തന്നെ ലഭ്യമാക്കുകയാണു ചെയ്യുന്നത്.

പ്ലേ സ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും പുതിയ ആപ് ഡൗൺലോഡ് ചെയ്യാൻ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി ആഹ്വാനം ചെയ്തു.

പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ക്ലിക് ചെയ്യുക. https://play.google.com/store/apps/details?id=sa.gov.nic.twkhayat

 

 

Share
error: Content is protected !!