ഒമാനിൽ മലയാളി വെടിയേറ്റ് മരിച്ചു

  • ഹുദ ഹബീബ്

സലാല: കോഴിക്കോട് സ്വദേശി വെടിയേറ്റ് മരിച്ചു.കുറ്റ്യാടി വേളം സ്വദേശി മൊയ്തീനാണ് മരിച്ചത്. 56 വയസ്സയിരുന്നു.സലാല സാദയിലെ ഖദീജ മസ്ജിദില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആരാണ് വെടി വെച്ചതെന്ന് വ്യക്തമല്ല. മൃതദേഹത്തിന് സമീപം വലിയൊരു തോക്കും കണ്ടെത്തിയിട്ടുണ്ട്.

 

പോലിസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയാണ്. ഈ പള്ളിയില്‍ നമസ്കാരം നിര്‍ത്തി വെച്ചിട്ടുണ്ട്.

Share