പ്രധാന നഗരങ്ങളില്‍ കരിമരുന്ന് പ്രയോഗങ്ങളും സംഗീത പരിപാടികളും. 6 ദിവസം നീണ്ടു നില്‍ക്കുന്ന പെരുന്നാളാഘോഷങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് സൌദി വിനോദ വകുപ്പ്
ജിദ്ദ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആഘോഷ പരിപാടികളുടെ വിശദാംശങ്ങള്‍ സൌദി എന്‍റര്‍ടെയ്ന്‍മെന്‍റ് അതോറിറ്റി പുറത്തുവിട്ടു. ചെറിയ പെരുന്നാള്‍ ദിവസം മുതല്‍ ശവ്വാല്‍ 6 വരെ ആഘോഷ പരിപാടികള്‍ നീണ്ടു നില്ക്കും. കരിമരുന്നു പ്രയോഗങ്ങളും, കലാ-സാംസ്കാരിക പരിപാടികളും ഉള്‍ക്കൊള്ളുന്ന ആഘോഷമാണ് ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ നഗരങ്ങളില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
കരിമരുന്ന് പ്രയോഗം പെരുന്നാള്‍ ദിവസം രാത്രി ആരംഭിക്കും. ജിദ്ദയില്‍ രാത്രി 9:30-നും മറ്റ് നഗരങ്ങളില്‍ രാത്രി 9 മണിക്കുമാണ് ആരംഭിക്കുക. കൂടാതെ 14 നാടകങ്ങളും 14 സംഗീത പരിപാടികളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറും. സൌദിക്കകത്തും പുറത്തുമുള്ള പ്രശസ്ത കലാകാരന്മാരും ഗായകരും പരിപാടികളില്‍ സംബന്ധിക്കും.
‘ഏറ്റവും മധുരമുള്ള പെരുന്നാള്‍’ എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ പെരുന്നാള്‍ ആഘോഷിക്കുന്നത്.
പ്രമുഖരുടെ സംഗീത പരിപാടി ക്രമീകരിച്ചിരിക്കുന്നത് ഇങ്ങിനെയാണ്:
മെയ് 3-നു റിയാദില്‍ ഈസാലത്ത് നസ്രി, ഉമൈമ താലിബ് എന്നിവരുടെയും, ജിദ്ദയില്‍ മുഹമ്മദ് റമദാന്‍റെയും അബഹയില്‍ മുഹമ്മദ് അബ്ദുവിന്‍റെയും സംഗീത പരിപാടി ഉണ്ടാകും.
മെയ് 4-നു ജിദ്ദയില്‍ മാജിദ് അല്‍ മുഹന്തിസിന്റെ നേതൃത്വത്തിലും, ദമാമില്‍ റാബി സഖറിന്റ്റെ നേതൃത്വത്തിലും സംഗീത വിരുന്ന് ഉണ്ടാകും.
മെയ് 5-നു ഖസീമില്‍ ഫഹദ് അല്‍ കബീസി, അന്‍ആം, റാഷിദ് അല്‍ഫാരിസ് എന്നിവരുടെ സംഗീത പരിപാടിയാണ്.
മെയ് 6-നു റിയാദില്‍ റാബി സഖറിന്റെയും, ജിദ്ദയില്‍ മുഹമ്മദ് അബ്ദുവിന്‍റെയും, ദമാമില്‍ മാജിദ് അല്‍ മുഹന്തസിന്‍റെയും സംഗീത പരിപാടി ഉണ്ടാകും.