സുബൈറിന്‍റെ സ്വപ്നത്തിന് വെളിച്ചം നല്കാന്‍ കെ.എം.സി.സി. അപകടത്തില്‍ മരിച്ച സുബൈറിന്‍റെ കുടുംബത്തിന് വീട് വെച്ച് നല്കും

മക്ക: കഴിഞ്ഞ ദിവസം മരിച്ച കെ.എം.സി.സി പ്രവര്‍ത്തകന്‍ സുബൈറിന്‍റെ വീട് എന്ന സ്വപ്നം മക്ക കെ.എം.സി.സി ഏറ്റെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വിടപറഞ്ഞ സഹപ്രവര്‍ത്തകന്‍റെ കുടുംബത്തിന് ബൈത്തുറഹ്മ പദ്ധതിയിലൂടെയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്.

 

മക്ക കെഎംസിസി സൂക്കിൽ ഇജാസ് ഏരിയ കമ്മറ്റി ജോയിന്റ് സെക്രട്ടറിയായിരുന്നു സുബൈർ. മലപ്പുറം ഊരകം കുന്നത്ത് റോഡിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരൻ ആയിരുന്ന ഊരകം കുന്നത്ത് സ്വദേശി തോട്ടശ്ശേരി സുബൈര്‍ മരണപ്പെട്ടത്. അപകടത്തെ തുടര്‍ന്നു  കോട്ടക്കൽ മിംസ് ഹോസ്പിറ്റൽ പ്രവേശിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

Share